നീലക്കുറിഞ്ഞി : സഞ്ചാരികൾക്ക് നിയന്ത്രണം

ഒക്ടോബർ 22, 23, 24 തിയതികളിൽമൂന്നാർഅടിമാലിബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തികെഎസ്ആർടിസി ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം. കുമളികട്ടപ്പനനെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസുകളുംട്രാവലറുകളും ഉടുമ്പൻചോല ജങ്ഷനിൽ നിർത്തി കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ ഉടുംമ്പൻചോല ജംഗ്ഷനിലേക്കും പോകണം. രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക.  സന്ദർശിക്കുന്നവർ മെയിൻ ഗേറ്റ്  വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. എല്ലാ  ചെറിയ വാഹനങ്ങളും പോലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യണം.

മൂന്നാർഅടിമാലിബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്ത യാത്രക്കാർ പൂപ്പാറമുരിക്കുതൊട്ടിസേനാപതിവട്ടപ്പാറ വഴി പോകേണ്ടതാണ്. കുമളികട്ടപ്പനനെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട  യാത്രക്കാർ ഉടുമ്പൻചോലവട്ടപ്പാറസേനാപതി വഴി പോകേണ്ടതാണ്.

Verified by MonsterInsights