ന്യൂനമർദം തീരം വിട്ടു; മഴയിലും ചൂടിലും മാറ്റങ്ങൾ: ഡിസംബർ എത്തിയിട്ടും തണുപ്പ് എത്തിയില്ല.

ന്യൂനമർദം അറബിക്കടലിൽ തീരത്ത് നിന്ന് അകന്നു പോകുന്നു. ഇനിയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴ സാധ്യതയില്ല. ഒറ്റപ്പെട്ട മഴ സാധ്യത മാത്രമാണുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.ന്യൂനമർദം കേരളത്തിലൂടെ അറബിക്കടലിലേക്ക് പോയതോടെ പലയിടത്തും ചൂടിൽ കുറവ് വന്നു. പകൽചൂടിൽ പുനലൂരിൽ സാധാരണ യിൽ നിന്ന് 6.9 ഡിഗ്രി സെൽഷ്യസ് കുറഞ്ഞിട്ടുണ്ട്. കരിപൂർ (-6.2) കണ്ണൂർ ( -5.9) വെള്ളാനിക്കര ( -5.0)  കോഴിക്കോട് ( -4.0) കുറവും രേഖപ്പെടുത്തി. എന്നാൽ തിരുവനന്തപുരത്ത് 0.4 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുകയാണ് ചെയ്തത്. ഒരാഴ്ച മുൻപ് ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക്‌ സമീപം ചക്രവാതചുഴി രൂപപ്പെട്ടപ്പോഴും പകൽ താപനിലയിൽ സമാനമായ വ്യത്യാസം ഉണ്ടായി.

അതേസമയം, ഡിസംബർ ആയിട്ടും കേരളത്തില്‍ കാര്യമായ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിട്ടില്ല. മുൻ വർഷങ്ങളിൽ നവംബർ പകുതി / അവസാനത്തോടെ മൂന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ താപനില 10ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് മൂന്നാറിൽ രേഖപ്പെടുത്തിയ കുറഞ്ഞ തണുപ്പ് 14 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. സാധാരണയിലും കൂടുതൽ താപനിലയാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്

മഴയിലും ഇതേ മാറ്റങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തു ശരാശരി ലഭിച്ചത് ഏകദേശം 84 മില്ലിമീറ്റർ മഴയാണ്. സാധാരണ ഡിസംബർ മുഴുവൻ ലഭിക്കേണ്ട ശരാശരി മഴ 32 മില്ലിമീറ്റർ മാത്രമാണെന്ന് വിദഗ്ധർ പറയുന്നു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights