സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സില്‍ ഈ വര്‍ഷം അവസാനത്തോടെ പരസ്യങ്ങള്‍ കാണിച്ച് തുടങ്ങും. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഇതുവഴി പരസ്യങ്ങളോടു കൂടിയുള്ള സബ്സ്ക്രിപ്ഷനെടുക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.