നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 24,765.

നിഫ്റ്റി കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത് 24,502 എന്ന നിലയിലാണ്. ആഗോള വിപണികളുടെ മുന്നേറ്റവും ഐ.ടി., എഫ്.എം.സി.ജി., പൊതുമേഖല ഓഹരികളുടെ പിന്തുണയുമായിരുന്നു
പ്രധാനമായും കഴിഞ്ഞയാഴ്ച നില മെച്ചപ്പെടുത്താൻ ബുള്ളുകൾക്ക് സഹായകരമായത്. മെറ്റൽ, ഓട്ടോ, ബാങ്കിങ് ഓഹരികൾ പിന്നാക്കം പോയിട്ടും ആഴ്ച അവസാനത്തോടേ മികച്ചനിലയിൽ റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്യാൻ ഐ.ടി. ഓഹരികൾ നിർലോഭം പിന്തുണ നൽകി.ഇനി വരുംദിനങ്ങളിൽ ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ നോക്കാം. ഉയർന്ന തലത്തിൽ 24,765 എന്ന ലക്ഷ്യസ്ഥാനം തന്നെയാണ് ഏറ്റവുമടുത്ത് ശ്രദ്ധിക്കേണ്ട മേഖല. ഈ നിലവാരങ്ങൾ നോക്കാം. ഉയർന്ന തലത്തിൽ 24,765 എന്ന ലക്ഷ്യസ്ഥാനം തന്നെയാണ് ഏറ്റവുമടുത്ത് ശ്രദ്ധിക്കേണ്ട മേഖല. ഈ നിലവാരം എത്തിപ്പെട്ടാൽ പിന്നീട് അടുത്ത മൂന്ന് ആഴ്ചയെങ്കിലും ഇതിനു മുകളിൽ പിടിച്ചുനിൽക്കുക എന്നത് തുടർമുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണ്. തൊട്ടടുത്ത ലക്ഷ്യം 24,813 നിലവാരമാണ്. ഇതിനു മുകളിൽ പിടിച്ചുനിൽക്കുക എന്നത് തുടർമുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണ്. തൊട്ടടുത്ത ലക്ഷ്യം 24,813 നിലവാരമാണ്. ഇതിനു മുകളിലേക്കുള്ള ലക്ഷ്യങ്ങൾ തീരുമാനിക്കുന്നത് വരും ദിവസങ്ങളിലേ ക്ലോസിങ് അടിസ്ഥാനമാക്കി മാത്രമായിരിക്കും.

ഇനി താഴേക്ക് ശ്രദ്ധിക്കേണ്ട സപ്പോർട്ടുകൾ പരിശോധിക്കാം. 24,368 നിലവാരമാണ് താഴെ ശ്രദ്ധിക്കേണ്ട ആദ്യ സപ്പോർട്ട്. ഇത് ക്ലോസിങ് അടിസ്ഥാനത്തിൽ നഷ്ടപ്പെട്ടാൽപിന്നീട് പ്രധാനമായും ശ്രദ്ധിക്കേണ്ടത് 24,168-23,970 നിലവാരങ്ങളിലെ സപ്പോർട്ടുകളാണ്. ഇതും നഷ്ടപ്പെടുന്നത് കാര്യമായ തിരുത്തലിലേക്ക് വിപണി കടക്കുന്നതിനുള്ള സൂചനയാണ്.

ജൂലായ് 23-നു വരുന്ന കേന്ദ്ര ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള ആശകളും ആശങ്കകളും തന്നെയാവും വരുംനാളുകളിൽ വിപണിയെ നിയന്ത്രിക്കുന്ന ഒരു ഘടകം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ പ്രവർത്തനഫലങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നതും വലിയൊരു ഘടകമാവും. ഈയാഴ്ച പ്രധാനപ്പെട്ട കമ്പനികളായ റിലയൻസ്, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ്, എൽ.ടി.ഐ. മൈൻഡ്ട്രീ, അൾട്രാടെക് സിമന്റ്, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ പ്രവർത്തനഫലങ്ങൾ 

പുറത്തുവരുന്നുണ്ട്. ഇതോടൊപ്പം കയറ്റുമതി-ഇറക്കുമതി കണക്കുകൾ, യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പണനയം, വാഷിങ്ടണിൽ നടക്കുന്ന സമ്പദ്ഘടനയെയും പണപ്പെരുപ്പത്തെയും 

കുറിച്ചുള്ള ജെറോം പവലിന്റെ സംവാദം എന്നിവയൊക്കെ തന്നെ വരും ദിനങ്ങളിൽ വിപണി സാകൂതം നിരീക്ഷിക്കും.

Verified by MonsterInsights