നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ ‘വാഷ്ഔട്ട്’; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 600 പോയിന്റാണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 22,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റി. വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ സ്വാധീനിച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് 5.49 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. നിക്ഷേപകരുടെ മൊത്തം ആസ്തി മൂല്യം 397.90 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 403.39 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് അഞ്ചുലക്ഷം കോടിയിലധികമാണ് വാഷ്ഔട്ടായത്.പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടേഴ്‌സ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് അടക്കമുള്ള ഓഹരികളാണ് നഷ്ടം നേരിട്ടത്. പ്രധാനമായി ഓട്ടോ, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട സെക്ടറുകള്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2168 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞദിവസം വിറ്റഴിച്ചത്.

Verified by MonsterInsights