നിലമ്പൂർ ട്രെയിൻ യാത്രികർക്ക് ഒരു സന്തോഷവാർത്ത ; നിലമ്പൂരിൽ നിന്നും ആദ്യ ട്രെയിൻ ഇനി മുതല്‍ പുലർച്ചെ 5.30 ന്

നിലമ്പൂരിൽ നിന്നും ഇനി മുതൽ രാവിലെ 5.30 ന് ഷൊർണൂരിലേക്ക് പുതിയ ട്രെയിൻ. നിലമ്പൂർ റെയിൽവേയെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് റെയിൽവേ മന്ത്രാലയം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.നിലമ്പൂരില്‍ നിന്ന് കോയമ്പത്തൂര്‍, തൃശൂര്‍,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫീസ് സമയത്തിന് എത്തുവാനും, തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്ന ജനശതാബ്ദി എക്സ്പ്രസ്സ് കണക്ഷന്‍ ലഭിക്കുവാനും പുതിയ സമയത്തെ സർവീസ് സഹായകരം ആണ്. പുതിയ സമയ ക്രമം ഒക്ടോബർ 1 മുതൽ  നടപ്പാക്കും.

 

‘അതിരാവിലെ ഷൊർണൂരിലെത്താൻ ഒരു ട്രെയിൻ വേണമെന്നത് നിലമ്പൂരിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. പല ഘട്ടങ്ങളിലായി ഇക്കാര്യം ഉന്നയിച്ച് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഡൽഹിയിലെ റെയിൽവേ ബോർഡ് ചെയർമാനും ചെന്നൈയിലെ സതേൺ റെയിൽവേ ജനറൽ മാനേജർക്കുമെല്ലാം കത്തയക്കുകയും അവരെ ഫോണിൽ ബന്ധപ്പെട്ട് നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇനി രാവിലെ 5:30ന് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ കയറാം. രാവിലെ 7:10ന് ഈ ട്രെയിൻ ഷൊർണൂരിലെത്തും. 

Verified by MonsterInsights