അടുക്കളയില്‍ സാധാരണയായി കാണുന്ന ഒരു പച്ചക്കറിയാണ് സവാള. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.ശരീരത്തിലെ വീക്കം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സവാള ഗുണം ചെയ്യും.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറി കൂടിയാണിത്. സവാളയിലെ ഫ്‌ളേവനോയിഡ് ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററിയും ക്വെര്‍സെറ്റിനാണ് ഇതിന് സഹായിക്കുന്നത്.ഇതിനെക്കുറിച്ച് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബെറ്റിസ് ഉള്ള ആളുകള്‍ പതിവായി സവാള കഴിക്കുന്ന
നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്പന്നമായ ഉറവിടമാണ് സവാള. ദഹനപ്രശ്‌നങ്ങളും മലബന്ധവും അകറ്റാനും ഇത് ഗുണം ചെയ്യും.