ഓഹരി വിപണിയിലെ കുതിപ്പില്‍ ആശങ്ക വേണോ.

സെന്‍സെക്‌സ് 80,000 പോയന്റും കടന്നു നില്‍ക്കുമ്പോള്‍ നിക്ഷപകരില്‍ മാത്രമല്ല, കാണികളിലും ഉത്കണ്ഠ പടരുന്നുണ്ട്: ഓഹരി വിപണി അതിസമ്മര്‍ദ്ദത്തിന്റെ ചൂടിലാണോ? മേല്‍പോട്ടുള്ള കയറ്റത്തിന് പാകത്തിലാണോ അടിസ്ഥാന ഘടകങ്ങള്‍? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഹരി വിപണി നിയന്ത്രകരായ സെബിക്ക് ജാഗ്രതയുടെ സന്ദേശംനല്‍കിയിരിക്കുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറയുന്നത് ഇങ്ങനെ: ”നിയന്ത്രണത്തിന് ഉത്തരവാദപ്പെട്ട അധികൃതര്‍ സന്തുലിതാവസ്ഥ ഉറപ്പു വരുത്തേണ്ടതുണ്ട്. ഓഹരി വിപണി പിന്നെയും പിന്നെയും മേല്‍പോട്ടു കയറുമ്പോള്‍ ജാഗ്രതപാലിക്കുമെന്നാണ് കരുതുന്നത്. മുന്നേറ്റം ആഘോഷിക്കുക തന്നെ വേണം. എന്നാല്‍ അതിനൊപ്പം നട്ടെല്ലിന് ഉറപ്പുണ്ടെന്ന് ഉറപ്പു വരുത്തുക കൂടി വേണം. ഉറച്ച, പ്രവചനാത്മകമായ നിക്ഷേപ സാഹചര്യം ഉറപ്പു വരുത്തുന്നതില്‍സെബിക്കും സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണലിനും വലിയ പ്രാധാന്യമുണ്ട്. ഈ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നു കൂടി ഉറപ്പു വരുത്തണം. നിക്ഷേപ ഒഴുക്ക് മെച്ചപ്പെട്ട സാമ്പത്തിക ഫലപ്രാപ്തി കൈവരിക്കുന്നതിന് പ്രയോജനപ്പെടണം. മൂലധന സമാഹരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൊത്തമായ സാമ്പത്തിക വളര്‍ച്ചക്കും സഹായിക്കണം” -മുംബൈയില്‍ സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സെബിക്കും സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണലിനും വലിയ പ്രാധാന്യമുണ്ട്. ഈ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നു കൂടി ഉറപ്പു വരുത്തണം. നിക്ഷേപ ഒഴുക്ക് മെച്ചപ്പെട്ട സാമ്പത്തിക ഫലപ്രാപ്തി കൈവരിക്കുന്നതിന് പ്രയോജനപ്പെടണം. മൂലധന സമാഹരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മൊത്തമായ സാമ്പത്തിക വളര്‍ച്ചക്കും സഹായിക്കണം” -മുംബൈയില്‍ സെക്യൂരിറ്റീസ് അപലേറ്റ് ട്രിബ്യൂണല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Verified by MonsterInsights