പാരിസ് ഒളിംപിക്സിന് നാളെ തിരിതെളിയും. അതേസമയം, ഇന്ത്യയുടെ ആദ്യമല്‍സരം ഇന്നാണ്. അമ്പെയ്ത്തില്‍ റാങ്കിങ് റൗണ്ട് മല്‍സരങ്ങള്‍ ഇന്നുച്ചയ്ക്ക് ശേഷം നടക്കും. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഇക്കുറി അമ്പെയ്ത്ത് ടീമിന്റെ ഒരുക്കങ്ങള്‍.ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലത്തിന് അമ്പെയ്ത്ത് ടീമിനായി നിയമിച്ച കൊറിയന്‍ പരിശീലകന് ബീക്ക്വൂങ്ങ് കീ അക്രഡിറ്റേഷന് ലഭിക്കാത്തതോടെയാണ് പാരിസില്‍ നിന്ന് തിരിച്ചുപോന്നിരുന്നു. ഇന്ത്യന്‍ഒളിംപിക്സ് അസോസിയേഷനും ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യയും പരസ്പരം പഴിചാരി കയ്യൊഴിഞ്ഞതോടെപരിശീലകനില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുക. വനിതാ വിഭാഗത്തില്‍ നാലാം ഒളിംപിക്സില്‍ മല്‍സരിക്കുന്ന ദീപിക കുമാരിക്കൊപ്പം അങ്കിത ഭഗത്, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്.
പുരുഷ വിഭാഗത്തില്‍ തരുണ്‍ദീപ് റായ്, പ്രവീണ്‍ യാദവ്, ധീരജ് എന്നിവരും മല്‍സരിക്കും.
ഈ വര്‍ഷം ഷാങ്്ഹായില്‍ നടന്ന അമ്പെയ്ത്ത് ലോകകപ്പില്‍ കൊറിയയെ അട്ടിമറിച്ച് ഇന്ത്യന്‍ പുരുഷടീം ചരിത്രത്തിലാദ്യമായി കിരീടം ചൂടിയിരുന്നു. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം നടത്താറുണ്ടെങ്കിലും ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായിട്ടില്ല. റാങ്കിങ് റൗണ്ടിലെ പ്രകടനത്തിനനുസരിച്ചാണ്അടുത്ത റൗണ്ടുകളിലെ എതിരാളികളെ നിശ്ചയിക്കുന്നത്. മികച്ച പ്രകടനം നടത്തിയാല്‍ കരുത്തരായ എതിരാളികളെ ആദ്യറൗണ്ടുകളില്‍ ഒഴിവാക്കാം.