ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ അബദ്ധം പറ്റുന്നത് ഇന്ന് നിത്യസംഭവമാണ്. അത്തരമൊരു സംഭവമാണ് ന്യൂയോർക്കിൽ ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവെ 35കാരൻ ഒരു വെജ് ബർഗറിനും ചിപ്സിനും വാങ്ങി. എന്നാൽ ഇതിന്റെ വിലയായി നൽകിയതോ 66,000 രൂപ. രാത്രി 11 മണിയോടെ എഫ്സ് കബാബ് കിച്ചൺ ഫുഡ് ട്രക്കിൽ നിന്നാണ് ഇയാൾ ഭക്ഷണം വാങ്ങിയത്.
എന്നാൽ ദിവസങ്ങൾക്ക് ശേഷമാണ് ടോബി എന്നയാൾ ഈ അബദ്ധം തിരിച്ചറിഞ്ഞത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇത്ര വലിയ തുക അക്കൗണ്ടിൽ നിന്ന് പോയത് ടോബി അറിഞ്ഞത്. തുടർന്ന് സുഹൃത്തുക്കളിൽ ഒരാളോട് ഔട്ട്‌ലെറ്റിൽ പോയി കാര്യം അന്വേഷിക്കാൻ പറഞ്ഞിരുന്നു. എന്നാൽ ബാങ്കുമായി സംസാരിക്കാനാണ് ഫുഡ് ഔട്ട്ലെറ്റിന്റെ എച്ച്ആർ അഹമ്മദ് അബ്ദുള്ള ഇവരോട് പറഞ്ഞത്.