ഒരു ദിവസം എത്ര അളവില്‍ ചോറ് കഴിക്കാം?

പലപ്പോഴും വണ്ണം കുറയ്ക്കാനോ,കൊളസ്‌ട്രോള്‍ പ്രശ്‌നത്തിനോ, പ്രമേഹത്തിനോ പരിശോധിക്കുമ്ബോള്‍ ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശമാണ് ചോറിന്റെ അളവ് കുറയ്ക്കുക എന്നതാണ്.
ചോറ് കുറയ്ക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അരിയാഹാരം പൊതുവെ കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഉച്ചയ്ക്ക് ചോറിന്റെ അളവ് കുറച്ച്‌ കൊണ്ട് രാവിലെ ഇഡലിയും രാത്രി പുട്ടും കഴിക്കുന്നത് കൊണ്ട് അരിയുടെ അളവ് കുറഞ്ഞെന്ന് പറയാനാകില്ല. ഒരു ദിവസം നമുക്ക് എത്ര അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ് വേണം എന്നതിനനുസരിച്ചാണ് നമുക്ക് കഴിക്കാന്‍ കഴിയുന്ന ചോറിന്റെ അളവ് തീര്‍ച്ചപ്പെടുത്തുന്നത്.

നന്നായി കായികാദ്ധ്വാനം ചെയ്യുന്നവര്‍ക്ക് ഒരു ദിവസം 1800-2500 വരെ കിലോ കലോറി ഊര്‍ജ്ജം ആവശ്യമാണ്. സ്ത്രീകളില്‍ ഇത് 1500-1800 കിലോ കലോറി ആവശ്യമാണ്. എന്നാല്‍ അധികം കായികാദ്ധ്വാനമില്ലാത്തവര്‍ക്ക് ഒരു ദിവസം 1200-1500 കിലോ കലോറി ഊര്‍ജം മതിയാകും. ഒരു ദിവസത്തിന്റെ ഭക്ഷണത്തില്‍ 40 ശതമാനം മാത്രമെ കാര്‍ബോ ഹൈഡ്രെറ്റെ കഴിക്കാന്‍ പാടുള്ളതുള്ളു. എന്നാല്‍ ഒരു ദിവസം ആവശ്യമായതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് നമ്മള്‍ കഴിക്കുന്നത്.

ഏതാണ്ട് 80-90 ഗ്രാം വരെ ചോറ് നമുക്ക് ദിവസവും കഴിക്കാനാവും. ചോറിന്റെ അളവിലും കൂടുതല്‍ കറികള്‍ ഉപയോഗിക്കാവുന്നതാണ്. ചിക്കന്‍, മീന്‍,പയര്‍,കടല മുതലായ ഭക്ഷണങ്ങള്‍ ചോറിനൊപ്പം ഉള്‍പ്പെടുത്തുക. എത്ര ചോറുണ്ടോ അതേ അളവില്‍ സാലഡും കഴിക്കുന്നത് നല്ലതാണ്. രാവിലെയും വൈകീട്ടും കാര്‍ബോ ഹൈഡ്രേറ്റ് കഴിക്കാവുന്നതാണ്. എന്നാല്‍ ചെറിയ അളവിലെ ഇവ കഴിക്കാന്‍ പാടുള്ളതുള്ളു..

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights