ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ലേ! അ‌ംബാനിവക അ‌ടുത്ത പണി; ആ 2 നല്ല ജിയോ പ്ലാനുകൾ കൂടി പിൻവലിച്ചു.

നിരക്ക് വർധന കൊണ്ട് വരിക്കാരെ ഞെട്ടിച്ച റിലയൻസ് ജിയോ ഇപ്പോൾ രണ്ട് നല്ല പ്രീപെയ്ഡ് പ്ലാനുകൾ കൂടി തങ്ങളുടെ പ്ലാനുകളുടെ പട്ടികയിൽ നിന്ന് പിൻവലിച്ചു. ഇതുവരെ നിലവിൽ ഉണ്ടായിരുന്ന പ്ലാനുകൾ നിർത്തലാക്കി, വർധിപ്പിച്ച നിരക്കുകളുള്ള ജിയോ പ്ലാനുകൾ ജൂലൈ 3 മുതൽ നിലവിൽ വന്നു. ഈ പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചപ്പോഴും ചില ജിയോ പ്ലാനുകൾ ചെറിയ ചില മാറ്റങ്ങളോടെ നിലനിർത്തിയിരുന്നു. അ‌തിൽ രണ്ട് നല്ല പ്ലാനുകൾ ഇപ്പോൾ നിർത്തലാക്കിയിരുന്നു. ജിയോയുടെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാനിലും ഇതോടെ മാറ്റം വന്നിരിക്കുന്നു.ജിയോയുടെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ എന്ന നിലയിൽ പ്രശസ്തമായ 149 രൂപയുടെ പ്ലാനും 24 ദിവസത്തെ വാലിഡിറ്റിയിൽ എത്തിയിരുന്ന 179 രൂപയുടെ പ്ലാനും ആണ് ഇപ്പോൾ ജിയോ പിൻവലിച്ചത്. ഇനി മുതൽ 189 രൂപയുടെ പ്ലാനാണ് ജിയോയുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാൻ എന്ന നിലയിൽ ഉപയോഗിക്കാനാകുക.

55 രൂപ വിലയിൽ ലഭ്യമായിരുന്ന പഴയ ജിയോ പ്രീപെയ്ഡ് പ്ലാനാണ് നിരക്ക് വർധനവോടെ 189 രൂപ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിയാണ് ജിയോ 149 രൂപയുടെ പ്ലാനിനെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആക്കി മാറ്റിയത്. എന്നാൽ കഴിഞ്ഞ വർഷം പ്രഖ്യാപിത നിരക്ക് വർധന ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം കാര്യങ്ങൾ അ‌ങ്ങനെയല്ല. ജിയോ ഇതിനകം നിരക്ക് 22 ശതമാനം വരെ വർധിപ്പിക്കുകയും പുതുക്കിയ നിരക്കിൽ പുതിയ പ്ലാനുകൾ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. ഇങ്ങനെ പുതിയ നിരക്കിന്റെ പ്ലാനുകൾ കൊണ്ടുവന്നപ്പോൾ വാലിഡിറ്റി കുറച്ചുകൊണ്ട് 149 രൂപയുടെ പ്ലാൻ നിലനിർത്തിയിരുന്നു. എന്നാലിപ്പോൾ നിരക്ക് വർധന നടപ്പിലായി ദിവസങ്ങൾക്കകം നിശബ്ദമായി 149 രൂപ പ്ലാനും പിൻവലിച്ചിരിക്കുന്നു.179 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകിയിരുന്ന ആനുകൂല്യങ്ങൾ: 149 രൂപയുടെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ പോലെ തന്നെ ഉപയോക്താക്കൾ ഏറെ പ്രയോജനപ്പെടുത്തിയിരുന്ന ഒരു ജിയോ പ്രീപെയ്ഡ് പ്ലാനാണ് 179 രൂപയുടേത്. ഈ പ്ലാൻ 24 ദിവസ വാലിഡിറ്റി ആണ് വാഗ്ദാനം ചെയ്തിരുന്നത്.

Verified by MonsterInsights