പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

കരിഞ്ഞുപോകുന്ന വേനലിനെ വെട്ടിച്ചു പായുന്നവരാണ് ഇരുചക്രവാഹന യാത്രികർ. കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം.

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്കു നേരിട്ട് അടിക്കാതെ മുഴുക്കൈ ഷർട്ട് ഇട്ടു വേണം ഓടിക്കാൻ.

 സ്ത്രീകളും മുഴുക്കൈ ഷർട്ട് ധരിക്കാത്തവരും കൈകൾ പൂർണമായും മറയ്ക്കുന്ന സോക്സുകൾ ഉപയോഗിക്കുക.

 മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ് ഉപയോഗിക്കണം. ഇതിനൊപ്പം മാസ്ക് ധരിക്കുന്നതും നല്ലതാണ്. യുവി– ആന്റിഗ്ലെയർ സംരക്ഷണമുള്ള ഗ്ലാസുകൾ ധരിക്കുന്നത് അഭികാമ്യം.

ചൂടുകാലാവസ്ഥ കാരണം യാത്ര പുറപ്പെടുന്നതിനു മുൻപും യാത്ര പൂർത്തിയായ ശേഷവും തിളപ്പിച്ചാറിയ ശുദ്ധജലം കൂടുതലായി കുടിക്കണം. പറ്റുമെങ്കിൽ പകൽ 11 മുതൽ 3 വരെ ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക.

ചൂടു കൂടിനിൽക്കുന്ന സമയങ്ങളിൽ പ്രായമായവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരുടെ ഇരുചക്രവാഹനയാത്ര ഒഴിവാക്കാം.


 ചൂടുസമയത്തെ യാത്രയ്ക്കിടെ ഐസ് ഇട്ട തണുപ്പിച്ച ശുദ്ധജലവും മറ്റും കുടിക്കുന്നതു നല്ലതല്ല. ജലദോഷം, പനി, തൊണ്ടയിലെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം.യാത്രയ്ക്കിടെ കുടിക്കുന്ന ജലം ശുദ്ധമല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും

 

 പകൽയാത്രയ്ക്കിടെ ശുദ്ധജലം കൊണ്ടുപോകാൻ ചില്ലുകുപ്പികൾ, സ്റ്റീൽ കുപ്പികൾ എന്നിവ  ഉപയോഗിക്കണം.

 ദേഹത്തു ചുവന്നുതുടുത്ത പാടുകൾ, ത്വക്ക് തടിച്ചുപൊങ്ങൽ, അസഹനീയമായ ചൊറിച്ചിൽ എന്നിവയുണ്ടെങ്കിൽ വൈദ്യസഹായം തേടുക.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights