പേരയിലയിട്ട ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പേരക്കയും പേരയിലയിലും വിവിധതരം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, കാൻസർ എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറച്ച് മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യുന്നതിനും ഉന്മേഷം നൽകുന്നതിനും ഇത് സഹായിക്കും.

ആർത്തവ സമയങ്ങളിൽ പേരയിലയിട്ട ചായ കുടിക്കുന്നത് സ്ത്രീകൾക്ക് നല്ലതാണ്. ഈ സമയങ്ങളിലെ ശരീര വേദനകൾ കുറയ്‌ക്കുന്നതിന് ഇത് സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിന് ഈ ചായ ഉത്തമമാണ്. ചർമ്മത്തിന് തിളക്കമേകാനും ചർമ്മ സൗന്ദര്യത്തിനായും മുടി വളർച്ചയ്‌ക്കായും പേരയിലയിട്ട ചായ ശീലമാക്കാം.
