വിവിധ പാരാമെഡിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. ഓഗസ്റ്റ് 17 മുതൽ അപേക്ഷകൾ അയച്ച് തുടങ്ങാം. സെപ്റ്റംബർ 16 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 1,376 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.“
“അപേക്ഷ ഫീസ്- ജനറൽ വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്, എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷ ഫീസ്.
വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://indianrailways.gov.in/”