പഴയപോലെ വീട്ടിൽ വിരുന്നുകാരില്ല: ലളിതമാകട്ടെ ഇനി കേരളത്തിലെ വീടുകൾ.

സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കു ചുവടുവയ്ക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ ചിന്തിക്കണം. അതിൽ പ്രധാനമാണ് വീടിന്റെ വലുപ്പം. വീട്ടിലെ അംഗങ്ങളുടെ വരാനിരിക്കുന്ന ആവശ്യങ്ങളടക്കം മുൻകൂട്ടിക്കണ്ടു മാത്രം വീടു പണിയുക. ഇടയ്ക്കിടെ പൊളിച്ചു പണിയുന്നതും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കുക. എന്നു വച്ച് നിറഞ്ഞു നിൽക്കുന്ന വീട് വേണ്ട. സ്ക്വയർഫീറ്റ് കുറഞ്ഞിരിക്കുന്നവയ്ക്കാണു ചെലവു കുറവും പരിപാലിക്കാൻ എളുപ്പവും. മിനിമൽ, ഓപ്പൺ കോൺസെപ്റ്റുകൾ വീടുകൾക്ക് സ്വീകരിക്കുന്നത് എല്ലാക്കാലത്തും ഭംഗിയാണ്.പുതിയ വീടിനെക്കാൾ നല്ലത് പുതുക്കിയെടുത്ത വീട്.പാരമ്പര്യമായി നിങ്ങൾക്കൊരു വീടുണ്ടെങ്കിൽ കഴിവതും ആ വീട് പൊളിച്ചു കളയാതിരിക്കുക. നിങ്ങളുടെ താൽപര്യത്തിനും ബജറ്റിനും അനുസരിച്ച് പുതുക്കിയെടുക്കുകയാണു പോക്കറ്റിനു നല്ലത്. ഏറ്റവും കുറഞ്ഞ ലോൺ തുകയിലോ കയ്യിലുള്ള പണം ഉപയോഗിച്ചോ വീടു പുതുക്കിയെടുക്കാനാകും. പൊളിക്കാനുള്ള ചെലവു ആദ്യം മുതൽ വീടു പണിയുന്ന ചെലവും അവിടെ കുറയ്ക്കാം

 

പുതിയ വീടിനെക്കാൾ നല്ലത് പുതുക്കിയെടുത്ത വീട് 

പാരമ്പര്യമായി നിങ്ങൾക്കൊരു വീടുണ്ടെങ്കിൽ കഴിവതും ആ വീട് പൊളിച്ചു കളയാതിരിക്കുക. നിങ്ങളുടെ താൽപര്യത്തിനും ബജറ്റിനും അനുസരിച്ച് പുതുക്കിയെടുക്കുകയാണു പോക്കറ്റിനു നല്ലത്. ഏറ്റവും കുറഞ്ഞ ലോൺ തുകയിലോ കയ്യിലുള്ള പണം ഉപയോഗിച്ചോ വീടു പുതുക്കിയെടുക്കാനാകും. പൊളിക്കാനുള്ള ചെലവു ആദ്യം മുതൽ വീടു പണിയുന്ന ചെലവും അവിടെ കുറയ്ക്കാം.

ഇന്റീരിയറിലും വേണം ശ്രദ്ധ:ഫ്ലോറിങ് ചെയ്യുമ്പോൾ മാറ്റ് ഫിനിഷുള്ള ടൈലുകൾ തിരഞ്ഞെടുക്കാം. എപ്പോഴും വൃത്തിയാക്കാൻ പറ്റാത്ത ഒരു വസ്തുവാണ് സോഫാസെറ്റ്. ഇൻബിൽറ്റ് കുഷ്യനുകൾ വരുന്നവയിൽ എപ്പോഴും പൊടിയും അഴുക്കും കൂടുതലായിരിക്കും. എടുത്തു മാറ്റി വെയിലു കൊള്ളിക്കാൻ പറ്റുന്ന രീതിയിലുള്ള കുഷ്യനുകൾ തിരഞ്ഞെടുക്കാം. കിടക്കകൾക്കും കർട്ടനുകൾക്കുമെല്ലാം ഇതു ബാധകമാണ്. കൂർത്ത അഗ്രമുള്ള ഡിസൈൻ വരുന്ന ഫർണിച്ചറുകൾ ഒഴിവാക്കാം.അടുക്കളകളിലെയും കിടപ്പുമുറികളിലെയും കബോർഡുകളിൽ ആവശ്യത്തിനു മാത്രം സാധനങ്ങള്‍ വയ്ക്കുക. ഉപയോഗിക്കുന്നില്ലെങ്കിൽ അത് ഉപേക്ഷിക്കുക. പൊടിപിടിക്കാതിരിക്കാനും സ്ഥലപരിമിതി കുറയ്ക്കാനും ഇതു സഹായിക്കും.

വിരുന്നുകാർക്ക് എന്തിന് ബെ‍ഡ്റൂം

ഒരാവശ്യവുമില്ലെങ്കിലും നാലും അഞ്ചും ബെഡ്റൂമുകൾ വീടിനായി പ്ലാൻ ചെയ്യുന്നവരുണ്ട്. വീട്ടിലെ അംഗങ്ങൾക്കല്ലാതെ വിരുന്നുകാർക്കായി മുറി പണിയുന്നു. ഇന്നത്തെക്കാലത്ത് എന്തിനാണു വിരുന്നുകാർക്കായി ഒരു മുറി. പണ്ടു യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ബന്ധുവീടുകളിൽ തങ്ങിയിരുന്നതു പോലെ ഇപ്പോഴാരും മറ്റുവീടുകളിൽ പോയി നിൽക്കാറില്ല. കല്യാണ വീടുകളിൽ പോലും തലേന്നു രാത്രി തങ്ങാൻ ആളില്ല. എല്ലാവർക്കും അവരവരുടെ വീട്ടിലെത്തി ഉറങ്ങാനാണു താൽപര്യം. ഇനി രാത്രി കിടക്കാൻ വിരുന്നുകാർ വന്നെന്നു തന്നെ ഇരിക്കട്ടെ, ഒന്നോ രണ്ടോ ദിവസം വീട്ടിലൊരു മുറി വിട്ടുകൊടുക്കുന്നതിനു പകരം ലക്ഷങ്ങൾ മുടക്കണോ എന്നു ചിന്തിക്കുക. ഗസ്റ്റ് റൂം എന്നത് അനാവശ്യ ചെലവുതന്നെയാണ്

 

Verified by MonsterInsights