പ്ലസ് ടുക്കാര്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ സ്ഥിര ജോലി; എന്‍.ഡി.അക്കാദമിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; 404 ഒഴിവുകള്‍.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ നാഷനല്‍ ഡിഫന്‍സ് അക്കാദമി (NDA) & നാവല്‍ അക്കാദമി (NA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ആകെ 404 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 4. 

തസ്തിക& ഒഴിവ്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ നേരിട്ടുള്ള നിയമനം. നാഷനല്‍ ഡിഫന്‍സ് അക്കാദമി (NDA) & നാവല്‍ അക്കാദമി (NA) യിലേക്കാണ് റിക്രൂട്ട്‌മെന്റ്. ആകെ 404 ഒഴിവുകള്‍. 

നാഷനല്‍ ഡിഫന്‍സ് അക്കാദമി 

ആര്‍മി = 208

നേവി = 42

എയര്‍ ഫോഴ്‌സ് = 120

നാവല്‍ അക്കാദമി (10+2 Cadet entry scheme) = 34 എന്നിങ്ങനെയാണ് ഒഴിവുകള്‍. 

 

പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 2006 ജനുവരി 02നും, 2009 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമാണ് അവസരം

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. 

 സംവരണം, ശമ്പളം, ജോലിയുടെ സ്വഭാവം എന്നിവയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

 

 

Verified by MonsterInsights