കേരള സര്‍ക്കാര്‍ എക്‌സൈസ് വകുപ്പില്‍ ട്രെയിനി റിക്രൂട്ട്‌മെന്റ്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) നിയമനമാണ് നടക്കുന്നത്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.
തസ്തിക & ഒഴിവ്
കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായാണ് നിയമനങ്ങള്‍ നടക്കുക.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
19 വയസിനും, 31 വയസിനും ഇടയില്‍ പ്രായമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. (അല്ലെങ്കില്‍ തത്തുല്യം),മാത്രമല്ല 165 സെ.മീ ഉയരം വേണം. 81 സെ.മീ നെഞ്ചളവ്. 5 സെ.മീ എക്‌സ്പാന്‍ഷനും വേണം.കായികമായി ഫിറ്റായിരിക്കണം. മാത്രമല്ല താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ എട്ടില്‍ അഞ്ചെങ്കിലും വിജയിക്കണം.
1 100 Mteres Race : 14 Seconds
2 High Jump : 132.20 cm
3 Long Jump : 457.20 cm
4 Putting the Shot (7264 gms) : 609.60 cm
5 Throwing the Cricket Ball : 6096 cm
6 Rope Climbing(hands only) : 365.80 cm
7 Pull ups or chinning : 8 times
8 1500 Mteres Run : 5 Minutes 44 seconds
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 29 ന് മുന്‍പായി അപേക്ഷ നല്‍കുക.
