പ്ലസ് ടു പാസായോ? 81,000 രൂപ വരെ ശമ്പളം വാങ്ങാം, കേന്ദ്ര സർവീസിൽ ഒഴിവ്,​ അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം.

ഇന്ത്യയിലുടനീളമുളള കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ് (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. 403 ഒഴിവുകളാണുളളത്. യോഗ്യരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (cisfrectt.cisf.gov.in) പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജൂൺ ആറ് വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്ലസ് ടു പാസായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുളളൂ.18നും 23നും ഇടയിൽ പ്രായമുളളവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും കായിക ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ അംഗീകൃത ടൂർണമെന്റിൽ ദേശീയ തലത്തിൽ, സ്വന്തം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരിക്കണം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ടവർ അപേക്ഷയോടൊപ്പം ഫീസായി 100 രൂപ അടയ്ക്കണം. എസ്‌സി, എസ് ടി, പെൺകുട്ടികൾ എന്നിവർ അപേക്ഷയോടൊപ്പം ഫീസ് സമർപ്പിക്കേണ്ട.

“അപേക്ഷിക്കേണ്ട രീതി


1. സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ പ്രവേശിക്കുക

2. ഹെഡ് കോൺസ്റ്റബിളിനായി അപേക്ഷിക്കേണ്ട ഭാഗത്ത് ക്ലിക്ക് ചെയ്യുക.

3. അടിസ്ഥാന വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.

4. ഫോട്ടോ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകൾ എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

5. അപേക്ഷാ ഫീസ് അടയ്ക്കുക.

6. അപേക്ഷ സമർപ്പിക്കുക.

7. ഭാവിയിലേക്കുളള ആവശ്യത്തിനായി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Verified by MonsterInsights