സാധാരണക്കാരെ സമ്പാദ്യത്തിലേക്കും നിക്ഷേപത്തിലേക്കും ആകർഷിക്കുന്നതിൽ കാലകലങ്ങളായി പോസ്റ്റ് ഓഫീസ് വഹിച്ചുപോരുന്ന പങ്ക് ചെറുതല്ല. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെ ജനപ്രിയമാക്കുന്നത്. ആളുകളുടെ ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് അനായാസമെത്താൻ നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവർക്കും വരുമാനമുള്ളവർക്കും അവർക്ക് അനുയോജ്യമായ നിക്ഷേപ രീതി തിരഞ്ഞെടുക്കാനുള്ള അവസരവും പോസ്റ്റ് ഓഫീസ് നൽകുന്നു. 8.2 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഊന്നൽ നൽകുന്ന പദ്ധതികളെക്കുറിച്ചും എടുത്തുപറയേണ്ടതുണ്ട്. പോസ്റ്റ് ഓഫീസിന്റെ 10 കിടിലൻ നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്: പരമാവധി നിക്ഷേപം കൂടാതെ കുറഞ്ഞത് 500 രൂപ ഉപയോഗിച്ച് ഈ സ്കീമിൽ അക്കൈണ്ട് തുറക്കാം. 10-നും മാസാവസാനത്തിനും ഇടയിലുള്ള മിനിമം ബാലൻസിറെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.
നാഷ്ണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ്: നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിവയാണ്. ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപ ആണ്, പരമാവധി പരിധി ഇല്ലായെങ്കിലും നിക്ഷേപം 100ന്റെ ഗുണിതങ്ങളിൽ വേണം നടത്താൻ. നാഷ്ണൽ സേവിംഗ് മന്ത്ലി ഇൻകം അക്കൗണ്ട്: ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയ്ക്ക് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട് തുറക്കാം, പരമാവധി നിക്ഷേപ പരിധി സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷവും ജോയിന്റെ അക്കൗണ്ടിൽ 15 ലക്ഷവുമാണ്.