ലൈഫ് ഇൻഷുറന്‍സ് കോർപറേഷനിൽ (LIC) അപ്രന്റിസ് ഡെവലപ്മെന്റ് ഓഫീസർമാരാവാൻ അവസരം. രാജ്യത്താകെ 8 സോണൽ ഓഫീസുകൾക്ക് കീഴിൽ 9,394 ഒഴിവുകളിലേക്കാണ് ബിരുദദാധികളില് നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കേരളം ഉൾപ്പെടുന്ന സോണിൽ 1516 ഒഴിവുകളാണുള്ളത്. നോർത്ത്- 1216, നോർത്ത് സെൻട്രൽ- 1033, സെൻട്രൽ- 561, ഈസ്റ്റ്- 1049, സൗത്ത് സെൻട്രൽ- 1408, വെസ്റ്റേൺ- 1942, ഈസ്റ്റ് സെൻട്രൽ- 669 എന്നിങ്ങനെ യാണ് മറ്റ് സോണുകളിലെ ഒഴിവുകൾ.
കേരളത്തിൽ ആകെ 461 ഒഴിവുകളുണ്ട്. എറണാകുളം- 79, കോട്ടയം- 120, കോഴിക്കോട്- 117, തൃശൂർ- 59, തിരുവനന്തപുരം- 86 എന്നിങ്ങനെയാണ് ഓരോ ഡിവിഷണൽ ഓഫീസിനും കീഴിലുള്ള ഒഴിവുകൾ. ഓൺലൈൻ പരീക്ഷയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപ്രന്റീസ് കാലാവധി കോർപറേഷന്റെ തീരുമാനത്തിന് വിധേയമായിരിക്കും.
അപ്രന്റിസ്ഷിപ് വിജയകരമായി പൂർത്തിയാക്കുന്നവരെ പ്രൊബേഷണറി ഡെവലപ്മെന്റ് ഓഫീസറായി നിയമിക്കും. എൽഐസി ഏജന്റോ ക്ലാസ് മൂന്ന് കേഡറിലെ സ്ഥിരം ജീവനക്കാരോ ആയവർക്ക് അപേക്ഷിക്കുന്നതിന് ഇളവുകളുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. അല്ലെങ്കില്‍ മുംബൈയിലെ ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽനിന്നുള്ള ഫെലോഷിപ്പ്.
പ്രവർത്തന പരിചയം: എൽഐസി ജീവനക്കാർക്ക് കുറഞ്ഞത് ക്ലാസ് മൂന്ന് കേഡറിൽ കൺഫർമേഷൻ ലഭിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞവരായിരിക്കണം. എൽഐസി ഏജന്റുമാർക്കും ഡിഎസ്എ/എഫ്എസ്ഇകളിൽ നഗരമേഖലയിൽ അഞ്ച് വർഷമോ ഗ്രാമമേഖലയിൽ നാല് വർഷമോ പ്രവർത്തന പരിചയം.
പൊതുവിഭാഗക്കാർക്ക് ഓപ്പൺ മാർക്കറ്റ് ലൈഫ് ഇൻഷ്വറൻസ് മേഖലയിലോ ഫിനാൻഷ്യൽ പ്രോഡക്ടുകളുടെ മാർക്കറ്റിംഗിലോ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിൽ മുൻഗണന ലഭിക്കും.
പ്രായം: 01.01.2023ന് 21- 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. എൽഐസി ജീവനക്കാർക്ക് 42 വരെ അപേക്ഷിക്കാം. ഈ വിഭാഗത്തിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
സ്റ്റൈപ്പൻഡ്: അപ്രന്റിസ്ഷിപ്പ് കാലത്ത് 51,500 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. അപ്രന്റിസ്ഷിപ് വിജയകരമായി പൂർത്തിയാക്കിയാൽ നിയമിക്കപ്പെടുന്ന പ്രൊബേഷണറി ഡെവല്പമെന്റ് ഓഫീസർ തസ്തികയിൽ ശമ്പളം 35,650- 90,205 രൂപയാണ്. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പരീക്ഷ: പൊതുവിഭാഗക്കാർക്ക് (ഓപ്പൺമാർക്കറ്റ്) ഓൺലൈൻ പരീക്ഷയ്ക്കു പ്രലിമിനറിയും മെയിനും ഉണ്ടായിരിക്കും. എൽഐസി ഏജന്റുമാർക്കും ജീവനക്കാർക്കും മെയിൻ പരീക്ഷ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഫീസ്: എസ്സി, എസ്ടി വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 750 രൂപയും. ഓൺലൈനായി ഫീസടയ്ക്കണം.
അപേക്ഷ: https://licindia.in/ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.