പിആര്‍ഡിയില്‍ ജോലിയവസരം; 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം; ലാസ്റ്റ് ഡേറ്റ് 22.

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലിയവസരം. പിആര്‍ഡി- പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കാലാവധിയില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 22ന് മുന്‍പായി അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കാണ് പാനല്‍ രൂപീകരിക്കുക. 

പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പ്ലസ് ടു വിജയിച്ചിരിക്കണം. വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. വീഡിയോ എഡിറ്റിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

എഴുത്ത് പരീക്ഷയുടെയു, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പിആര്‍ഡി വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യല്‍ മീഡിയ പ്രചരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്ടുകളും എഡിറ്റ് ചെയ്യുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് കണ്ടന്റുകള്‍ എന്നിവ ആര്‍ക്കൈവ് ചെയ്യുക എന്നിവയാണ് ഡ്യൂട്ടികള്‍. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി/ ബയോഡാറ്റ താഴെയുള്ള ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് അയക്കുക. അവസാന തീയതി : ഫെബ്രുവരി 22. 

ഇമെയില്‍: cvcontenteditor@gmail.com

Verified by MonsterInsights