പ്രമേഹസാധ്യത കുറയ്ക്കാന്‍ കഴിയുന്ന പുതിയ ഇനം അരി  വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍.

പ്രമേഹസാധ്യത കുറയ്ക്കാന്‍ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ചിരിക്കുന്നു ഫിലിപ്പീന്‍സ് അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രത്തിലെ (ഐ.ആര്‍.ആര്‍.ഐ.)ശാസ്ത്രജ്ഞര്‍. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ധാരാളം മാംസ്യം അടങ്ങിയ അരിയാണിത്.
ലോകത്തെ 90 ശതമാനം അരി ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഷ്യ പസഫിക് മേഖലയിലാണ്.ആഗോളതലത്തില്‍ 60 ശതമാനം പ്രമേഹരോഗികളും ഇവിടെത്തന്നെ വെള്ള അരി രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടാന്‍ കാരണമാകും.




ഇത് പ്രമേഹസാധ്യത ഉയര്‍ത്തും.വെള്ള അരിയോട് സമാനമാണെങ്കിലും ഈ ദോഷങ്ങളൊന്നും പുത്തന്‍ അരിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
10 വര്‍ഷം കൊണ്ട് 380 വിത്തിനങ്ങള്‍ പരിശോധിച്ചാണ് കുറഞ്ഞ ഗ്ലൈസീമിക് ഇന്‍ഡക്‌സുള്ള (കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തില്‍ എത്രത്തോളം പഞ്ചസാരയുടെ അളവ് ഉയരുന്നുവെന്നതിന്റെ സൂചിക) പ്രമേഹസൗഹൃദ’ അരി വികസിപ്പിച്ചെടുത്തത്. 2025-ഓടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ കൃഷി തുടങ്ങാനാണ് ഐ.ആര്‍.ആര്‍.ഐ. ഉദ്ദേശിക്കുന്നത്.




Verified by MonsterInsights