പിഎസ്‍സിയിൽ നിയമനശുപാര്‍ശകൾ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. നിയമനശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്‍വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്‍വൈസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി ജൂലൈ 1 മുതല്‍ എല്ലാ നിയമനശുപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കാന്‍ കമീഷന്‍ തീരുമാനിച്ചു. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭ്യമാക്കുക. ഇത്തരത്തില്‍
പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതാണെന്നും പിഎസ്‍സി അറിയിച്ചു.
