റെയില്‍വേയില്‍ 32,000 ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22.

ഇന്ത്യന്‍ റെയില്‍വേയില്‍ ലെവല്‍ ഒന്ന് ശമ്പള തസ്തികയിലേക്ക്  വിജ്ഞാപനം. 32,000ത്തോളം ഒഴിവുകളാണ് വരുന്നത്. യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും.  സാങ്കേതിക വിഭാഗത്തിലെ അസിസ്റ്റന്‍റ് ലെവലും ട്രാക്ക് മെയിന്‍റൈയിനര്‍ പോലെയുള്ള തസ്തികകളും ഇതില്‍ ഉള്‍പ്പെടും. സിവില്‍, ഇലക്ട്രിക്കല്‍,മെക്കാനിക്കള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്‍റുമാരുടെയും ഒഴിവുകളുണ്ട്. ഹെല്‍പ്പര്‍ എന്നപേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിത്. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.

അപേക്ഷിക്കാനുള്ള പ്രായപരിധി: 2025 ജൂലൈയില്‍  18നും 36 വയസിനും ഇടയില്‍ പ്രായം. കോവിഡിന് ശേഷം ഈ തസ്തികകളിലേക്കുള്ള ആദ്യ വിജ്ഞാപനം ആയതിനാല്‍ മൂന്ന് വര്‍ഷത്തെ ഇളവുചേര്‍ത്താണ് ഇക്കുറി പ്രായം നിശ്ചയിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒരു അപേക്ഷ മാത്രമേ അയയ്ക്കാനാവൂ. വിജ്ഞാപനം 08/2024 എന്ന നമ്പരില്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളുടെ വെബ്സൈറ്റില്‍  പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 23 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22.

Verified by MonsterInsights