രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാമുകൾ പഠിക്കൻ അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണ് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം.ജെ.ഇ.ഇ. -2023).


പ്രധാനമായും ബി.എസ് സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കാണ് പ്രവേശനം. ഈ വർഷത്തെ ജെ.ഇ.ഇ. പരീക്ഷ മേയ് 14ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള രാജ്യത്തെ സർക്കാർ / സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനി സ്ട്രേഷൻ (ബി.എസ് സി.) പ്രോഗ്രാമിലേക്കാണ് പ്രവേശനം ലഭിക്കുക. നാലാം വർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ടാകും
നാഷണൽ ടെസ്റ്റിങ് ഏജൻസി ക്കാണ് (എൻ.ടി.എ.), എൻ.സി.എച്ച്.എം. ജെ.ഇ.ഇ.യുടെ പരീക്ഷാ ചുമതല.മേയ് 14- ന് , രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും. എൻ.ടി.എ. വെബ് സൈറ്റ് മുഖാന്തിരം,ഏപ്രിൽ 27-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം.
രാജ്യത്താകമാനമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും വിവിധ സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലേക്കും ഒരു പൊതുമേഖലാസ്ഥാപനത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്വകാര്യസ്ഥാപനങ്ങളിലേക്കുമുൾപ് പടെ 11,965 സീറ്റുകളിലേക്കാണ് ,പ്രവേശനം. കേരളത്തിൽ ആകെ നാലു സ്ഥാപനങ്ങളാണ് (കേന്ദ്രസർക്കാർ (1) , സംസ്ഥാ
ന സർക്കാർ (1) സ്വകാര്യ മേഖല (2) ) നിലവിലുള്ളത്.ഇൻസ്റ്റിറ്റ്യൂട് ട് ഓഫ് ഹോറിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസർക്കാർ സ്ഥാപനം- 298 സീറ്റ്), സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കോഴിക്കോട് (സംസ്ഥാന സർക്കാർ സ്ഥാപനം- 90 സീറ്റ്). രണ്ടു സ്വകാര്യസ്ഥാപനങ്ങളിലും (മൂന്നാർ കാറ്ററിങ് കോളേജ്- 120 സീറ്റ്, ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ്, വയനാട്- 120 സീറ്റ്) എന്നിവയാണ് നമ്മുടെ സംസ്ഥാനത്തെ സ്ഥാപനങ്ങൾ