രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഈ വര്‍ഷം നവംബറോടെ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. പാലത്തിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിലൂടെ പോകുന്ന വാഹനങ്ങള്‍ ടോള്‍ തുക നല്‍കാനായി നിര്‍ത്തിയിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിലെ സേവ്‌റിയില്‍ നിന്നും നവി മുംബൈയിലെ ചിര്‍ളിയിലേക്ക് ഏകദേശം 15-20 മിനിറ്റിനുള്ളില്‍ എത്താന്‍ കഴിയുമെന്നതാണ് പാലത്തിന്റെ പ്രത്യേകത.അതേസമയം, ഓപ്പണ്‍ റോഡ് ടോള്‍ സംവിധാനം ഇപ്പോള്‍ നിലവിലുള്ളത് സിംഗപ്പൂരില്‍ മാത്രമാണെന്ന് മുംബൈ മെട്രോപോളിറ്റന്‍ റീജിയണല്‍ ഡെവലപ്‌മെന്റ് അതോറിറ്റി പറയുന്നു.