രണ്ട് വർഷത്തിനകം ഇന്ത്യൻ ഹെലികോപ്റ്റർ H125; എയർബസിന് ടാറ്റ പങ്കാളി.

ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ എയര്‍ബസ് ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാനൊരുങ്ങുന്നു. എയര്‍ബസിന്റെ ഹെലികോപ്റ്ററായ എച്ച് 125 എന്ന മോഡലാണ് ഇന്ത്യയില്‍ നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സ്വന്തം കമ്പനിയായ ടാറ്റയുമായി സഹകരിച്ചായിരിക്കും ഹെലികോപ്റ്റര്‍ നിര്‍മിക്കുകയെന്നാണ് വിവരം. എച്ച്125 ഹെലികോപ്റ്ററിന്റെ നിര്‍മാണത്തിനായി ടാറ്റ അഡ്വാന്‍സ്ഡ് സിസിറ്റം ലിമിറ്റഡ് ആയിരിക്കും സൗകര്യമൊരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന ഉദ്യമമായ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് ഈ നേട്ടമെന്നാണ് വിലയിരുത്തലുകള്‍. ഹെലികോപ്റ്ററിന്റെ നിര്‍മാണത്തിനായി ഫ്രഞ്ച് കമ്പനിയായ എയര്‍ബസും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡ് (ടി.എ.എസ്.എല്‍) തമ്മില്‍ ധാരണ ആയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് ഇന്ത്യയില്‍ ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നത് എന്നതാണ് ഇതിലെ പ്രധാന നേട്ടം. 2026-ഓടെ ആദ്യ ഇന്ത്യന്‍ നിര്‍മിത ഹെലികോപ്റ്റര്‍ പറന്നുയരുമെന്നാണ്പ്രതീക്ഷിക്കുന്നത്.

ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിന് എട്ട് സൈറ്റുകളാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇത് ഏറെ വൈകാതെ തന്നെ സാധ്യമാകുമെന്നുമാണ് എയര്‍ബസ് ഹെലികോപ്റ്റര്‍ ഗ്ലോബല്‍ ബിസിനസ് വൈസ് പ്രസിഡന്റ് ഒലിവിയര്‍ മൈക്കലോണ്‍ അറിയിച്ചിരിക്കുന്നത്.എന്നാല്‍, ഹെലികോപ്റ്റര്‍ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനായി പരിഗണിച്ചിട്ടുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച സൂചനകള്‍ എയര്‍ബസ് കമ്പനി നല്‍കിയിട്ടില്ല. എന്നാല്‍,ഒക്ടോബര്‍ മാസത്തോടെ പ്ലാന്റ് നിര്‍മിക്കുമെന്നുള്ള സൂചനകളാണ് കമ്പനി മേധാവികള്‍ നല്‍കിയിട്ടുള്ളത്. പ്രഥമിക ഘട്ടത്തില്‍ പത്ത് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും എയര്‍ബസും ടാറ്റയും ചേര്‍ന്ന് ഒരുക്കുന്നത്. എന്നാല്‍, വരും വര്‍ഷങ്ങളില്‍ നിര്‍മാണ ശേഷി 50 യൂണിറ്റിലേക്ക്ഉയര്‍ത്തുമെന്നാണ് വിവരം.

പത്ത് യൂണിറ്റ് നിര്‍മാണ ശേഷി എന്നത് വളരെ ചെറിയ സഖ്യയാണെന്ന് കമ്പനിക്ക് ബോധ്യമുണ്ട്. എന്നാല്‍, തുടക്കകാര്‍ എന്ന നിലയില്‍ 10 യൂണിറ്റ് എന്നത് ചെറിയ
സഖ്യയാണെന്ന് കമ്പനിക്ക് ബോധ്യമുണ്ട്. എന്നാല്‍, തുടക്കകാര്‍ എന്ന നിലയില്‍ 10 യൂണിറ്റ് എന്നത് ചെറിയ സഖ്യയായി ഞങ്ങള്‍ കാണുന്നില്ല. അതേസമയം, ഡിമാന്റ്
പരിഗണിച്ച് ഘട്ടംഘട്ടമായി പത്തില്‍ നിന്ന് അമ്പതിലേക്ക് ഉയര്‍ത്താനാണ് എയര്‍ബസിന്റെ പദ്ധതിയെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ വിവിധ
പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന നൂറോളം ഹെലികോപ്റ്ററുകള്‍ എയര്‍ബസ് നിര്‍മിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

Verified by MonsterInsights