Present needful information sharing
പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന വായ്പാവലോകനത്തില് റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കും. റഷ്യ-യുക്രൈന് സംഘര്‍ഷമാണ് ആഗോളതലത്തില്‍ അപ്രതീക്ഷിത വിലക്കയറ്റമുണ്ടാക്കിയത്. തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റ നിരക്ക് ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറുശതമാനത്തിന് മുകളിലാണ്. വിലക്കയറ്റം തുടരുകയാണെങ്കില്‍ ഓഗ്സറ്റിലെ യോഗത്തിലും ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയേക്കും. കോവിഡിന് മുമ്പുള്ള 5.15 ശതമാനത്തിലേയ്ക്ക് റിപ്പോ നിരക്ക് കൊണ്ടുവരാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.