ആരാധകർ ഏറെ കാത്തിരുന്ന മെസി-റൊണാൾഡോ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പന്മാർക്ക് വിജയം. പിഎസ്ജി-സൗദി ഓൾ സ്റ്റാർ ഇലവനെ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് സൗദി ഓൾ സ്റ്റാർ ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്.


34–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റിയാദിന് സമനില നൽകി. 43–ാം മിനിറ്റിൽ മാർക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി ലീഡ് പിടിച്ചെടുത്തെങ്കിലും അതിന്‌റെ ആവേശം നിലയ്ക്കും മുൻപേ ആദ്യപകുതിയുടെ ഇൻഞ്ചുറി ടൈമിൽ വീണ്ടും റൊണാൾഡോയിലൂടെ സമനില പിടിച്ചു.രണ്ടാം പകുതിയിൽ പിഎസ്ജിക്കു വേണ്ടി സെർജിയോ റാമോസ് (53’), കിലിയൻ എംബപെ (60’), ഹ്യൂഗോ എകിടികെ (78’) എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ (56), ആൻഡേഴ്സൻ ടലിസ്ക (90+4) എന്നിവരും സ്കോർ ചെയ്തു. 39-ാം മിനിറ്റിൽ യുവാൻ ബെർനറ്റിന് ചുവപ്പ് കിട്ടി പുറത്തുപോകേണ്ടിവന്നു. പിന്നീട് പത്തു പേരുമായാണ് പിഎസ്ദജി കളിച്ചത്. അവസാനം നിമിഷം വരെ നീണ്ട മത്സരത്തിൽ വിജയം പിഎസ്ജിയ്ക്കൊപ്പമായിരുന്നു. മുഖ്യാതിഥിയായി ബോളിവുഡ് താരം അമിതാഭ് ബച്ചനും റിയാദിലെത്തിയിരുന്നു.