സാമ്പത്തിക നിക്ഷേപത്തിൽ എല്ലാവരും ആദ്യം പരിഗണിക്കുന്നത് സുരക്ഷയും വരുമാനവുമാണ്. അവ രണ്ടും നൽകാൻ സാധിക്കുന്നത് കൊണ്ടാണ് എല്ലാവരും ബാങ്ക് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നത്. എന്നാൽ സ്ഥിര നിക്ഷേപങ്ങളെ കൂടാതെ ചെറുകിട സമ്പാദ്യ പദ്ധതികളും സുരക്ഷയും ഉറപ്പായ വരുമാനവും വാഗ്ധാനം ചെയ്യുന്നവയാണ്. ഇന്ത്യൻ പോസ്റ്റ് ഓഫീസുകളാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ അവതരിപ്പിക്കുന്നത്. പൊതുവിൽ ഇവ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ എന്നും അറിയപ്പെടുന്നു.
ഏതൊക്കെയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളെന്നും ഓരോ പദ്ധതികളും വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക് എത്രയാണെന്നും വിശദമായി പരിശോധിക്കാം.
1.പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്:ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പോലെ ഉപയോഗിക്കാവുന്ന അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളും. 500 രൂപയാണ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക. പരിധിയില്ലാതെ അക്കൗണ്ടിൽ പണം സൂക്ഷിക്കാം. 4 ശതമാനമാണ് വാർഷിക പലിശ
2.ടൈം ഡെപ്പോസിറ്റ്:കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. പ്രതിവർഷത്തിൽ പലിശ ലഭിക്കും. തുകയ്‌ക്ക് അധിക പലിശ നൽകില്ല. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിവയാണ് നിക്ഷേപ കാലാവധി.ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനമാണ് പലിശ. രണ്ട് വർഷം കാലാവധിയുള്ള നിക്ഷേപത്തിന് 7 ശതമാനവും മൂന്ന് വർഷം കാലാവധിയുള്ള നിക്ഷേപത്തിന് 7.1 ശതമാനവും പലിശ നേടാം. അഞ്ച് വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ 7.5 ശതമാനമാണ് പലിശ.

3പ്രതിമാസ വരുമാന പദ്ധതി
ഏറ്റവും കുറഞ്ഞ നിക്ഷേപം 10000 രൂപയാണ്. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. 7.4 ശതമാനമാണ് പലിശ.
4.സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പദ്ധതി. 8.2 ശതമാനമാണ് പലിശ. കുറഞ്ഞത് 1000 രൂപയും പരമാവധി 30 ലക്ഷം രൂപയും നിക്ഷേപിക്കാം. അഞ്ച് വർഷത്തിന് ശേഷം അക്കൗണ്ട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും.
5പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്(പിപിഎഫ്)
പിപിഎഫിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപ ആണ്. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ നിക്ഷേപങ്ങൾ ഒറ്റത്തവണയായോ തവണകളായോ നടത്താം. 7.1 ശതമാനമാണ് പലിശ.
6സുകന്യ സമൃദ്ധി അക്കൗണ്ട് ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ്. ജനിച്ച ദിവസം മുതല്‍ പത്ത് വയസ് വരെ പെൺകുഞ്ഞിന്‍റെ പേരിൽ അക്കൗണ്ട് തുറക്കാം. 21 വർഷം വരെയാണ് പദ്ധതി കാലാവധി. 8.2 ശതമാനമാണ് പലിശ

7കിസാൻ വികാസ് പത്ര
ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ കിസാന്‍ വികാസ് പത്ര 7.5 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു. 115 മാസമാണ് നിക്ഷേപ കാലാവധി. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി നിക്ഷേപത്തിന് പരിധില്ല
8മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്
കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപം ഉയർത്താം. നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ. 7.5 ശതമാനമാണ് പലിശ.
9റിക്കറിങ് ഡിപ്പോസിറ്റ്
ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. നിക്ഷേപ തുകയ്ക്ക് പരമാവധി പരിധിയില്ല. 5 വർഷമാണ് കാലാവധി. 6.7 ശതമാനം പലിശ നേടാം.
10നാഷണൽ സേവിങ്‌സ് സർട്ടിഫിക്കറ്റ്‌സ്
:ആകുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിയ്ക്കും.