കേരള സര്‍ക്കാരിന്റെ കീഴില്‍ സഹകരണ സംഘങ്ങള്‍, ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന് ബോര്‍ഡ് (CSEB) ഇപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറി, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ പോസ്റ്റുകളില്‍ ആയി മൊത്തം 207 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂലൈ 2 വരെ അപേക്ഷിക്കാം.