സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.

തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗത്തിന് അനുഭവപ്പെടാന്‍ സാധ്യതയുള്ളതായും വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗത്തിന് അനുഭവപ്പെടാന്‍ സാധ്യതയുള്ളതായും വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളത്തില്‍ ഏപ്രില്‍ 7 മുതല്‍ 11 വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. കൊല്ലത്ത് 40, തൃശൂരില്‍ 39, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുള്ളതായും കലാനസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കും. സാധാരണ അന്തരീക്ഷ താപനിലയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് അധികമായിരിക്കും ഇത്.

Verified by MonsterInsights