കേരളത്തിൽ സാമ്പത്തിക തട്ടിപ്പുകൾ പെരുകാൻ കാരണം കേസെടുക്കുന്ന രീതിയിൽ പൊലീസ് കാട്ടുന്ന ജാഗ്രതക്കുറവെന്നു നിയമവിദഗ്ധർ. പ്രതികൾ സ്വാധീനമുള്ളവരാണെങ്കിൽ ആദ്യമെത്തുന്ന പരാതിയിൽ മാത്രം എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീടു വരുന്ന പരാതിക്കാരോട് ആദ്യത്തെ കേസിൽ സാക്ഷി ചേരാൻ നിർദേശിക്കുകയുമാണു പൊലീസ് ചെയ്യുക. പരാതി കൊടുത്തു എന്ന ആശ്വാസത്തിൽ ആവലാതിക്കാർ മടങ്ങുകയും ചെയ്യും.പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആദ്യത്തെ പരാതിയിലെ അറസ്റ്റ് മാത്രമാവും…
അതിൽ പരാമർശിനിലനിൽക്കൂ എന്നു പ്രതിഭാഗം വാദിക്കുന്നതോടെ വൻ തുകയുടെ തട്ടിപ്പ് ചെറിയൊരു തുകയിലേക്ക് ഒതുങ്ങും. അതോടെ കേസിന്റെ ബലം കുറഞ്ഞ് പ്രതികൾക്ക് എളുപ്പത്തിൽ പുറത്തിറങ്ങാൻ കഴിയുമെന്നു തട്ടിപ്പു കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായിട്ടുള്ള അഭിഭാഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. പരാതിയുമായി എത്തുന്നവരെ പലതവണ നടത്തിക്കുകയും ‘ആർത്തിമൂത്ത് പോയതല്ലേ’ എന്ന മട്ടിൽ ആക്ഷേപിക്കുകയും ചെയ്യും. അതിനു ശേഷമാണു സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുക.