സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; എട്ടു ജില്ലകളിൽ യെലോ അലർട്ട്.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. എട്ടു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

കേരള തീരത്ത് മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിന് ഇടയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. വെള്ളിയാഴ്ച വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ തീവ്രമായി പോണ്ടിച്ചേരി തീരത്തേക്ക് നിങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതിൻ്റെ ഫലമായി വരുന്ന അഞ്ചു ദിവസം കേരളത്തിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

Verified by MonsterInsights