സംസ്ഥാനത്ത് മഴ ശക്തം.

കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് പലയിടത്തും കനത്തമഴ. കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ തുടരുകയാണ്. കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ തീക്കോയി , തലനാട്, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിൽ ജാഗ്രത തുടരുന്നു. വിനോദസഞ്ചാരകേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിൽ വെള്ളച്ചാട്ടം അതിശക്തമായതോടെ സന്ദർശകർക്ക്  നിയന്ത്രണപ്പെടുത്തി.

അതിരപ്പിള്ളി ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞൊഴുകുകയാണ്. കോഴിക്കോട് പലയിടത്തും റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. മലയോര മേഖലയിലും മഴ ലഭിച്ചു. മുക്കത്തെ ഗ്രാമീണ റോഡുകളിൽ ഗതാഗതം മുടങ്ങി. ഹൈസ്‌കൂൾ റോഡിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കുടുങ്ങി. പുഴകളിലും ജല നിരപ്പ് ഉയർന്നു.  കല്ലാച്ചിയിലെ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം മന്ദഗതിയിൽ ആണ്.

Verified by MonsterInsights