സെന്‍സെക്സ് ഇന്നലെ ചരിത്രത്തിലാദ്യമായി 80,000 പോയിന്റെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്നു വ്യാപാരം പുരോഗമിക്കുന്നതും 80,000ത്തിനു മുകളില്‍ തന്നെ. വെറും 139 വ്യാപാര ദിനങ്ങള്‍കൊണ്ട് 10,000 പോയിന്റ് കൂട്ടിച്ചേര്‍ക്കാന്‍ സെന്‍സെക്‌സിന് കരുത്ത് പകര്‍ന്നത്.10 കമ്പനികളാണ്. ഇതില്‍ 5,466 പോയിന്റും സംഭാവന ചെയ്തിരിക്കുന്നത് അഞ്ച് കമ്പനികളാണെന്നതാണ് ശ്രദ്ധേയം.റിലയന്‍സ് മുതല്‍ എന്‍.ടി.പി.സി വരെ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയാണ് ഇതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 11 ന് സെന്‍സെക്‌സ് ആദ്യമായി 70,000 പോയിന്റ് പിന്നിട്ടത് മുതല്‍ ഇതുവരെ 1,972 പോയിന്റാണ് റിലയന്‍സ് കൂട്ടിച്ചേര്‍ത്തത്. വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും മുന്നിലുള്ള കമ്പനിയായ റിലയന്‍സിന്റെ ഓഹരികള്‍ ഇത്വരെയുള്ള കാലയളവില്‍ നേടിയത് 26.3 ശതമാനം ഉയര്‍ച്ചയാണ്. നിലവിലെ ഓഹരി വിലയനുസരിച്ച് 21 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് റിലയന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ഇക്കാലയളവില്‍ കൂട്ടികൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 1,049 പോയിന്റാണ് 3.57 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മഹീന്ദ്രയുടെ സംഭാവന. ഇക്കാലയളവില്‍ മഹീന്ദ്ര ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് 74.2 ശതമാനം നേട്ടമാണ്.ഐ.സി.ഐ.സി.ഐ ബാങ്കും (963) ഭാരതി എയര്‍ടെല്ലുമാണ് (936) മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. യഥാക്രമം 963,936 പോയിന്റുകളാണ് ഈ ഓഹരികളുടെ സംഭാവന. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (769), എച്ച്.ഡി.എഫ്.സി ബാങ്ക്(769), എച്ച്.ഡി.എഫ്.സി ബാങ്ക് (726), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ (429), ആക്‌സിസ് ബാങ്ക്(411), ഇന്‍ഫോസിസ് (399), എന്‍.ടി.പി.സി (367) എന്നിവയാണ് മറ്റ് ഓഹരികള്‍.സെന്‍സെക്‌സ് നാള്‍വഴികള്‍:1986ല്‍ ആരംഭിച്ച സെന്‍സെക്‌സ് ആദ്യമായി 10,000 പോയിന്റ് കടക്കുന്നത് 2006 ഫെബ്രുവരി ആറിനാണ്. അതായത് 20വര്‍ഷമെടുത്തു. എന്നാല്‍ അടുത്ത 10,000 പോയിന്റ് കൂട്ടിച്ചേര്‍ത്തത് ശരവേഗത്തിലായിരുന്നു. 2007 നവംബര്‍5നാണ് 20,000 പോയിന്റ് നേടിയത്. പിന്നീട് 2019ല്‍, ഏതാണ്ട് 12 വര്‍ഷം കൊണ്ടാണ് 40,000 പോയിന്റ് എത്തിയത്. പക്ഷെ 40,000ത്തില്‍ നിന്ന് 80,000 ആകാന്‍ അഞ്ച് വര്‍ഷം മാത്രമാണ് വിപണിക്ക് വേണ്ടി വന്നത്.
കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 14.38 ശതമാനമാണ് സെന്‍സെക്‌സിന്റെ ഉയര്‍ച്ച. റീറ്റെയ്ല്‍ നിക്ഷേപകരുടെപങ്കാളിത്തവും രാജ്യത്തിന്റെ വളര്‍ച്ചാ സാധ്യതകളെ കുറിച്ചുള്ള ശുഭസുചനകളുമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെമുന്നേറ്റത്തിന് കാരണം. ധാരാളം ചെറുകിട നിക്ഷേപകര്‍ നേരിട്ട് ഓഹരികളിലൂടെയും മ്യൂച്വല്‍ഫണ്ടുകളിലൂടെയുംവിപണിയിലേക്കെത്തുന്നുണ്ട്.