കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരുടെ നിയമനം നടത്തുന്നു. ബി.എസ്.സി അല്ലെങ്കിൽ പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് വൈഫ്, എൻ.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷൻ തീയറ്റർ, പീഡിയാട്രിക് ജനറൽ തുടങ്ങിയ ഏതെങ്കിലും മേഖലയിൽ രണ്ട് വർഷം തൊഴിൽ പരിചയമുള്ളവരുമായ വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.പ്രായം 35 വയസ്സിൽ താഴെയായിരക്കണം, 4110 സൗദി റിയാലാണ് ശമ്പളം.
എക്സ്പീരിയൻസ് അനുസരിച്ചുള്ള അലവൻസും ഇതിന് പുറമെയുണ്ടാവും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ, ആധാർ , തൊഴിൽ പരിചയം തെളിയിക്കുന്ന രേഖകൾ, പാസ്സ്പോർട്ട് (ആറ് മാസത്തിൽ കുറയാതെ കാലാവധി ഉണ്ടായിരിക്കണം) എന്നിവ 2024 മെയ് 23 നു മുൻപ് GCC@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്.
വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. അതേസമയം ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /45 / 6238514446