സ്വര്‍ണവില വീണ്ടും കുറഞ്ഞു.

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ നേരിയ മുന്നേറ്റം കാണിച്ചെങ്കിലും താഴ്ന്നു. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. ബജറ്റില്‍ അനുകൂലമായ നിര്‍ദേശങ്ങളുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വര്‍ണവിപണി. വരും ദിവസങ്ങളിലെ സ്വര്‍ണവില നിശ്ചയിക്കുക രണ്ട് കാര്യങ്ങളായിരിക്കും.ഈ മാസം സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമാണ് പ്രകടമായത്. 53000ത്തില്‍ തുടങ്ങിയ വില 55000 വരെ ഉയര്‍ന്നു. പിന്നീട് നേരിയ തോതില്‍ ഇടിഞ്ഞുവരികയാണ്. അഞ്ച് ദിവസത്തിനിടെ 840 രൂപയോളം കുറഞ്ഞു. എണ്ണ വില വീണ്ടും ഉയരുന്നു എന്നതാണ് പുതിയ വിവരം. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശാസ്യമല്ല. പുതിയ സ്വര്‍ണവില സംബന്ധിച്ച് വിശദീകരിക്കാം.അമേരിക്കന്‍ രാഷ്ട്രീയത്തിലെ അസ്ഥിരതയാണ് ഇതിന് പ്രധാന കാരണം. ജോ ബൈഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് വ്യക്തമാക്കി. കമല ഹാരിസ് മല്‍സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി ഡൊണാള്‍ഡ് ട്രംപ് വീണ്ടും മല്‍സരിക്കുകയാണ്. ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ആര് എന്ന് ഉറ്റുനോക്കുകയാണ് വിപണി.

ഇന്ത്യയില്‍ ബജറ്റിലാണ് വിപണിയുടെ നോട്ടം. ചൊവ്വാഴ്ച പകല്‍ 11 മണിക്ക് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണിത്. നിര്‍മലയുടെ ഏഴാം ബജറ്റ് അവതരണവും. ആദായ നികുതി സ്ലാബില്‍ മാറ്റം വരുമോ എന്നാണ് ഏവരുടെയും നോട്ടം. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കുമോ എന്നാണ് ജ്വല്ലറി രംഗത്തുള്ളവര്‍ നോക്കുന്നത്. നിലവില്‍ 15 ശതമാനം ഇറക്കുമതി നികുതിയും മൂന്ന് ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെ 18 ശതമാനമാണ് സ്വര്‍ണത്തിന്റെ നികുതി. ഇറക്കുമതി ചുങ്കം 10 ശതമാനം കുറയ്ക്കണമെന്നാണ് സ്വര്‍ണവ വ്യാപാരികളുടെ ആവശ്യം. ഇവര്‍ക്ക് അനുകൂലമായ തീരുമാനം ബജറ്റിലുണ്ടാകുമോ എന്ന് അറിയാന്‍ കാത്തിരിക്കണം. അതേസമയം, ഡോളര്‍ നേരിയ തോതില്‍ ഇന്ന് കരുത്ത് കാട്ടി.104.30 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. നേരിയ മുന്നേറ്റം കാണിക്കുന്നുണ്ടെങ്കിലും പിന്നീട് താഴുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.65 ആണ്. പ്രവാസികള്‍ക്ക് പണം നാട്ടിലേക്ക് അയക്കാന്‍ അനിയോജ്യമായ സമയമാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 83.18 ഡോളര്‍ എന്ന നിരക്കിലേക്ക് മുന്നേറിയിട്ടുണ്ട്.

 
Verified by MonsterInsights