തടി കുറയ്ക്കാന്‍ കഷ്ടപ്പെടേണ്ട..! പച്ച നിറത്തിലുള്ള ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും.

പലതരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങളാലും പച്ചക്കറികളാലും മറ്റ് വിഭവങ്ങളാലും സമ്പന്നമാണ് നമ്മളുടെ എല്ലാവരുടേയും വീടുകളിലെ അടുക്കള. ഈ വൈവിധ്യമാര്‍ന്ന സംയോജനം പാചക രീതിയെ ആകര്‍ഷകമാക്കുക മാത്രമല്ല, ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യന്‍ വിഭവങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.

അവ എണ്ണയില്ലാതെ തയ്യാറാക്കുകയാണെങ്കില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് പദാനം ചെയ്യും. ഇവ പലതരം രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതെങ്ങനെയെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാനും സഹായിക്കുന്ന അഞ്ച് പച്ച നിറത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവയും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള നിരവധി ധാതുക്കളും ചെറുപയറില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ വളരെ കുറച്ച് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറുപയറില്‍ ധാരാളം പ്രോട്ടീനും ഫൈബറും ഉണ്ട്. ഇവ രണ്ടും നിങ്ങള്‍ക്ക് പൂര്‍ണ്ണത അനുഭവപ്പെടുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 
 
 

ശരീര ഭാരം കുറയ്ക്കാന്‍ പച്ചമുളക് സഹായിക്കും. മുളകില്‍ കാണപ്പെടുന്ന ഒരു തെര്‍മോജെനിക് പദാര്‍ത്ഥമായ കാപ്സൈസിന്‍, മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിച്ച് കൊഴുപ്പ് കത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പഠനങ്ങള്‍ അനുസരിച്ച്, മുളക് കഴിക്കുന്നത് നിങ്ങളുടെ ഉപാപചയ നിരക്ക് 23% വരെ വര്‍ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി’ എന്നാണ് ഏലം അറിയപ്പെടുന്നത്.

ഏലം, ശരീര താപനില ഉയര്‍ത്തി ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്ന ഒരു തെര്‍മോജനിക് സസ്യമാണ്. ഏറ്റവും മികച്ച ദഹനേന്ദ്രിയങ്ങളില്‍ ഒന്നായതിനാല്‍, ഏലയ്ക്ക മറ്റ് ഭക്ഷണങ്ങളെ ശരീരം വേഗത്തില്‍ സ്വാംശീകരിക്കാന്‍ സഹായിക്കുന്നു. കറിവേപ്പില ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും വിഷ വസ്തുക്കളും കൊഴുപ്പും നീക്കം ചെയ്യുകയും ചെയ്യുന്നു.
കൂടാതെ ഇവ ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും അതുവഴി അമിതഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ധിപ്പിപ്പിക്കുന്ന ഗ്രീന്‍ ടീ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സറിനെതിരെ പോരാടുകയും ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടവുമാണ്. ഇത് ലഘുവായി വിശപ്പ് അടിച്ചമര്‍ത്തും എന്നതിനാല്‍ കുറച്ച് ഭക്ഷണം കഴിക്കാന്‍ കാരണമാകുന്നു.

 

 

Verified by MonsterInsights