തുഞ്ചന്‍പറമ്പില്‍ എഴുത്തോല സാഹിത്യക്യാമ്പ് 25-ന് തുടങ്ങും.

തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ എഴുത്തോല ദ്വിദിന സാഹിത്യ സഹവാസക്യാമ്പ് തുഞ്ചന്‍പറമ്പില്‍ 25-ന് തുടങ്ങും. രാവിലെ 9.30-ന് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനംചെയ്യും.


ക്യാമ്പ് ഡയറക്ടര്‍ മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷതവഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. സജയ് കെ.വി., അശോകന്‍ ചരുവില്‍ എന്നിവര്‍ ക്ലാസെടുക്കും.

ഞായറാഴ്ച ഡോ. ഷീജ വക്കം, ടി.ഡി. രാമകൃഷ്ണന്‍, ശത്രുഘ്നന്‍ എന്നിവര്‍ ക്ലാസെടുക്കും. ക്യാമ്പംഗങ്ങള്‍ രചനകള്‍ അവതരിപ്പിച്ച് അവലോകനംചെയ്യും. സമാപനസമ്മേളനംട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. 

 

Verified by MonsterInsights