ഉപ്പ് കൊണ്ട് ആര്‍ക്കുമറിയാത്ത ചില ടിപ്‌സുകള്‍.

പാചകത്തിന് ടേസ്റ്റ് കൂട്ടാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഉപ്പ് കൊണ്ട് വേറെയും ഗുണങ്ങളുണ്ട്. എന്താണെന്നല്ലേ…


മീന്‍ മുറിച്ച് നമ്മള്‍ ഫ്രീസറില്‍ വയ്ക്കാറുണ്ട്. രാവിലത്തെ തിരക്കില്‍ ഇതൊന്നു ഐസ് കട്ട വിട്ടുകിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടാറുമുണ്ട്. കുറേ സമയം വേണം ഇതൊന്നു മെല്‍റ്റായി വരാന്‍. അതിനായി നിങ്ങള്‍ ഇതുമാത്രം ചെയ്താല്‍ മതി. ഫ്രീസറില്‍ നിന്നും മീന്‍ എടുത്ത് അതിനു മുകളില്‍ കുറച്ച് ഉപ്പ് വിതറിക്കൊടുക്കുക. പെട്ടെന്നു തന്നെ ഇത് റെഡിയാവും. 

മിക്‌സിയുടെ ബാഡ് സ്‌മെല്‍ പോവാനും ബ്ലെയ്ഡ് മൂര്‍ച്ചകൂട്ടാനും ഉപ്പ് ബെസ്റ്റാണ്. കല്ലുപ്പ് കുറച്ചെടുത്ത് മിക്‌സിയുടെ ജാറിലേക്കിടുക. അതിലേക്ക് കുറച്ച് ഗ്രാമ്പൂവും ഇട്ടുകൊടുക്കുക. അത് അരച്ചെടുക്കുക. ശേഷം ഒരു പേപ്പറിലോ തുണിയിലോ ഇത് പൊതിഞ്ഞെടുക്കുക. എന്നിട്ട് അലമാരക്കുള്ളിലും അടുക്കളയിലെയോ മറ്റുള്ള സ്ഥലത്തോ ബോക്‌സുകളിലെ ഡ്രോയര്‍ വലിക്കുമ്പോള്‍ ഒരു സ്‌മെല്‍ വരില്ലേ. അത് മാറാന്‍ ഇത് അതിലേക്ക് ഇട്ടു കൊടുത്താല്‍ മതി.

 

ഈച്ചയോ പാറ്റയോ വരുമെന്ന പേടിയും വേണ്ട. വെളിച്ചെണ്ണ, മറ്റു സാധനങ്ങള്‍ എന്നിവയൊക്കെ വയ്ക്കുന്ന സ്ഥലത്ത് ഇതൊന്നു വച്ചു കൊടുത്താല്‍ പിന്നെ ഉറുമ്പിന്റെയോ പാറ്റയുടെ പൊടിപോലും വരില്ല. കാരണം ഗ്രാമ്പുവിന് നല്ലൊരു മണമായിരിക്കും. 

സവാള ചെറിയുള്ളി ഒക്കെ വയ്ക്കുമ്പോള്‍ അത് ചീഞ്ഞു പോവാതിരിക്കാനും ഉണങ്ങിപ്പോവാതിരിക്കാനും ഉപ്പും ഗ്രാമ്പുവുമുള്ള മിശ്രിതം ഇട്ടു കൊടുക്കുക. 

കുക്കറിന്റെയോ മറ്റു പാത്രങ്ങളുടെയോ കറ കളയാന്‍ മുട്ടത്തോട് പൊടിച്ചുവയ്ക്കുക. നന്നായി കഴുകി ഉണക്കിയതിനു ശേഷം നല്ലപോലെ പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഒരു സ്പൂണ്‍ കല്ലുപ്പ് ഇട്ടുകൊടുക്കുക. ഇനി സ്‌ക്രബര്‍ എടുത്ത് ഇത്തിരി വെള്ളം ഒഴിച്ച് നന്നായി കഴുകുക. വെട്ടിത്തിളങ്ങും. കുക്കറിന്റെ വാഷര്‍ ലൂസായാല്‍ രാത്രി കുറച്ചു വെള്ളത്തില്‍ കല്ലുപ്പ്  ഇട്ട് അതിലേക്ക് വാഷര്‍ ഇട്ടു  കൊടുക്കുക. 

നല്ല ക്ലീനായി കിട്ടും. അതുപോലെ കുക്കറില്‍ പാകം ചെയ്യുമ്പോള്‍ തിളച്ചുപോവുകയും കുക്കറിന്റെ മൂടി വൃത്തികേടാവുകയും ചെയ്യുന്നതു കാണാം. അതിനായി വെളിച്ചെണ്ണ കുറച്ചു പുരട്ടിക്കൊടുക്കുക. കുക്കറിന്റെ മൂടിയിലും മറ്റും. എന്നിട്ട് കറിവച്ചു നോക്കൂ. എവിടെയും ഒരുതുള്ളി പോലും തൂവാതെ കിട്ടും.

Verified by MonsterInsights