ഉപ്പില്ലാത്ത ഭക്ഷണം. അത് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. കാരണം അടുക്കളയിലെ താരം തന്നെയാണ് ഉപ്പ്. നമ്മള്‍ കഴിക്കുന്ന ആഹാരസാധനങ്ങളില്‍ രുചി വര്‍ധിപ്പിക്കാനാണ് ഉപ്പ് ഉപയോഗിക്കുന്നത്. ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്. ഉപ്പില്ലാത്ത അടുക്കളതന്നെ ഉണ്ടാവില്ല. കാരണം ഉപ്പില്ലാതെ ഉണ്ടാക്കുന്ന സാധനങ്ങളാവട്ടെ വളരെ കുറവുമാണ്.
മധുരമുള്ള പലഹാരങ്ങളില്‍ പോലും ഉപ്പ് ചേര്‍ക്കാറുണ്ട്. എന്നാല്‍, നമ്മളുപയോഗിക്കുന്ന മറ്റു വസ്തുക്കള്‍ക്കുള്ള പോലെ ഉപ്പിനും എക്‌സ്പയറി ഡേറ്റ് ഉണ്ടോ ? മറ്റുഭക്ഷണപദാര്‍ഥങ്ങളൊക്കെ കേടുവരുന്നതുപോലെ ഉപ്പ് കേടുവരുമോ ? ഇതിനെ കുറിച്ച് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ല. അതിനാല്‍ തന്നെ ഉപ്പ് കേടുവരുമോ എന്ന കാര്യത്തില്‍ നമുക്ക് സംശയവുമാണ്.

എന്നാല്‍, ഉപ്പില്‍ അടങ്ങിയിരിക്കുന്നത് സോഡിയം ക്ലോറൈഡ് ആണ്. അതുകൊണ്ട് തന്നെ എത്രകാലം കഴിഞ്ഞാലും ഇതിലെ രാസഘടനയ്ക്ക് മാറ്റം വരില്ല. അതുകൊണ്ടു ഉപ്പ് കേടുവരുകയും ഇല്ല.
ഏതൊരു വസ്തുവിന്റെയും രാസപരമായ ഘടനയില്‍ മാറ്റം വരുമ്പോഴാണ് അത് മറ്റൊരു പദാര്‍ഥമായി മാറുന്നതും കേടാവുന്നതും.
നമ്മള്‍ നെല്ലിക്കയും മാങ്ങയും ക്യാരറ്റുമൊക്കെ ഉപ്പിലിട്ടു വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ ബാക്ടീരിയയുടെയും ഫംഗസിന്റെയും വളര്‍ച്ച തടയുന്നതിനു വേണ്ടിയാണ്. ഇത്രയും ഗുണമുള്ള ഉപ്പ് ഒരിക്കലും കേടുവരുകയില്ല.