ഉയർന്ന വേഗതയും വിശ്വാസ്യതയും; സൂപ്പർഫാസ്റ്റ് ഇന്റർനെറ്റുമായി ജിയോ, 5 ജിയെ വെല്ലുന്ന പതിപ്പ്.

5 ജി സാങ്കേതികവിദ്യയെ മെച്ചപ്പെടുത്തിയ പുതിയ പതിപ്പായ 5.5 ജി നെറ്റ് വർക്ക് അവതരിപ്പിച്ച് റിലയൻസ് ജിയോ. 5 ജിയേക്കാളും വിപുലമായ ഇന്റലിജെൻസ് സവിശേഷതകളോടെയാണ് 5.5 ജി എത്തുന്നത്. ഒരേസമയം മൂന്ന് നെറ്റ്‌വർക്ക് സെല്ലുകളെയാണ് ടവർ കണക്ഷനുകൾക്കായി ഇത് ബന്ധപ്പെടുത്തുന്നത്. 5.5 ജി, പത്ത് ജിബിപിഎസ് വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1 ജിബിപിഎസ് വരെയാണ് 5.5 ജിയുടെ അപ്‌ലോഡ് വേഗത.

വേഗതയേറിയതും സുഗമവുമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന നെറ്റ്‌വർക്കാണിത്. സുസ്ഥിരമായ കണക്ഷനുകളിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ ആശ്രയിക്കാവുന്ന നെറ്റ്‌വർക്കാണ് 5.5 ജി. ഇവയുടെ സേവനത്തെ പിന്തുണയ്ക്കുന്ന സ്മാർട്ട്‌ഫോണുകളുടെ ആദ്യ നിരയാണ് വണ്‍പ്ലസ് 13 സീരീസ്. ജിയോയുടെ പുതിയ നെറ്റ്‌വർക്ക് തടസങ്ങളില്ലാതെ ലഭിക്കാന്‍ ഈ സ്മാർട്ട്ഫോണുകൾ സഹായകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു.5.5 ജി നെറ്റ്‌വർക്കിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ നടത്തിയ പരീക്ഷണത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. പരമ്പരാഗത 5 ജി നെറ്റ്‌വർക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോയുടെ 5.5 ജി സാങ്കേതികവിദ്യ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

പ്രധാന സവിശേഷതകൾ

ലേറ്റൻസി കുറയ്ക്കുന്നു -സുഗമവും വേഗതയേറിയതുമായ ഡാറ്റാ കൈമാറ്റങ്ങൾ നടത്താം.

നെറ്റ്‌വർക്ക് വിശ്വാസ്യത: സുസ്ഥിരമായ ആശ്രയിക്കാവുന്ന കണക്ഷനുകൾ.

ഉയർന്ന വേഗത- പത്ത് ജിബിപിഎസ് വരെ ഡൗൺലോഡുകളും 1 ജിബിപിഎസ് വരെ അപ്‌ലോഡുകളും നടത്താം.

കണക്റ്റിവിറ്റി -ഒന്നിലധികം ടവറുകളിലേക്ക് ഒരേസമയം ലിങ്ക് ചെയ്യപ്പെടുന്നു.

Verified by MonsterInsights