വാഹനനിയമ ലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ഉടമയുടെ നമ്പറോ ഒടിപിയോ ഇനി വേണ്ട.

വാഹനനിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈൽനമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഇനിയില്ല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൽ പരിവാഹൻ വെബ് സൈറ്റിൽ വാഹനത്തിന്റെ വിവരം നൽകിയാൽ ആർക്കും പിഴയടയ്ക്കാം. പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ മാറ്റം. മുൻപ് പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലിൽക്കയറി ഇ-ചലാനിൽ വാഹനയുടമയുടെ മൊബൈൽനമ്പർ നൽകേണ്ടിയിരുന്നു. ഈ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നൽകിയാൽ മാത്രമേ പിഴയടയ്ക്കാനാകുമായിരുന്നുള്ളൂ.

പഴയവാഹനം വാങ്ങി ഉടമസ്ഥാവകാശമോ രേഖകളിലെ മൊബൈൽനമ്പറോ മാറ്റാത്തവർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. പഴയ ഉടമയുടെ നമ്പറിലേക്കാണ് ഒ.ടി.പി. വരികയെന്നതായിരുന്നു തടസ്സം. അതേസമയം, പഴയവാഹനം വാങ്ങുന്നവർ നിർബന്ധമായും അത് സ്വന്തം പേരിലേക്കും മൊബൈൽനമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.

One thought on “വാഹനനിയമ ലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ഉടമയുടെ നമ്പറോ ഒടിപിയോ ഇനി വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights