വലിയ വാഹനമോടിക്കുന്നവർക്കും ഇരുചക്രവാഹനയാത്രികർക്കും ഒരേ അവകാശം: കോടതി.

 പൊതു റോഡുകളിൽ വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്കുള്ള അതേ അവകാശങ്ങൾ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും ഉണ്ടെന്നു ഹൈക്കോടതി. രാത്രികാലങ്ങളിൽ, മോട്ടർ വാഹന ചട്ടങ്ങൾ ലംഘിച്ചു ലൈറ്റുകൾ ഘടിപ്പിച്ചു പോകുന്ന ഭാര വാഹനങ്ങൾക്കു മുന്നിൽപ്പെടുന്ന ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടി വരികയാണെന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. 


ചട്ടവിരുദ്ധമായി ലൈറ്റുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നു കോടതി പറഞ്ഞു. മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസുകൾക്കു മാനദണ്ഡങ്ങളിൽ സർക്കാർ ഇളവു നൽകിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയാണു കോടതി പരിഗണിച്ചത്. സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും റിപ്പോർട്ട് കോടതി തേടി. ബസുകളിൽ ഡ്രൈവർ ക്യാബിനിന്റെയും യാത്രക്കാർ ഇരിക്കുന്ന ഭാഗത്തിന്റെയും ഉൾപ്പെടെ ചിത്രങ്ങൾ നൽകണമെന്നും നിർദേശിച്ചു.

Verified by MonsterInsights