അഴിമുഖം, കണ്ടല്‍ക്കാട്, പുതിയ പാലം; വലിയഴീക്കല്‍ എന്ന സ്വര്‍ഗം. കായലും കടലും ചേരുന്ന അഴിമുഖം, കൈത്തോടുകളും കണ്ടല്‍ക്കാടും. വലിയഴീക്കല്‍ പാലംകൂടി വന്നതോടെ കാഴ്ചകളുടെ മാനംതെളിഞ്ഞു കാഴ്ചകളുടെ വലിയ അഴീക്കലായി. ആ കാഴ്ചകളിലൂടെ ത്വരിതയാനത്തില് ഒരു യാത്ര. ശീലാന്തിമരങ്ങള് തണല്‍വിരിച്ച കൈത്തോട്. മരത്തിന്റെ കവരം ബോട്ടുജെട്ടിപോലെ കിടക്കുന്നു. മുകളിലെ ശാഖയില്‍ പിടിച്ച് കവരത്തിലൂടെ ബോട്ടിലേക്ക്. ഗിന്നസ് റെക്കോഡ് ജേതാവ് സാഹസിക നീന്തല്‍താരം ഡോള്‍ഫിന്‍ രതീഷ്. രതീഷ് വിനോദസഞ്ചാരവകുപ്പിലെ ലൈഫ്ഗാര്‍ഡ് കൂടിയാണ്. ഈ യാത്രയെ നയിക്കുന്നതും രതീഷാണ്. .