കേരള സര്‍ക്കാരിന് കീഴില്‍ വനംവകുപ്പില്‍ ജോലി നേടാന്‍ അവസരം. കേരള വനം വന്യജീവി വകുപ്പ് ഇപ്പോള്‍ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസും, ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.
തസ്തിക & ഒഴിവ്
കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോറസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
CATEGORY NO: 524/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
23 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2001നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
