വാഴപ്പഴത്തിന്റെ തണ്ടിലേയ്ക്ക് ഒന്നുനോക്കൂ, കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ എളുപ്പത്തിൽ മനസിലാക്കാം.

നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പഴങ്ങൾ. വിറ്റാമിനുകളും, ധാതുക്കളും, ഫൈബറുകളാലും സമ്പന്നമായ പഴങ്ങൾ നമുക്ക് മികച്ച ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ ഇന്നത്തെ കാലത്ത് വിപണികളിൽ നിന്ന് പഴങ്ങൾ വിശ്വസിച്ച് വാങ്ങി കഴിക്കാൻ സാധിക്കില്ല. പെട്ടെന്ന് പഴുപ്പിക്കാൻ പലതരത്തിലെ രാസവസ്തുൾ പ്രയോഗിച്ചായിരിക്കും ഇവ വിപണികളിൽ എത്തിക്കുന്നത്. പണം കൊടുത്ത് വാങ്ങിക്കഴിഞ്ഞ് കഴിക്കാൻ തുടങ്ങുമ്പോഴായിരിക്കും പലപ്പോഴും കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കുതന്നെ പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോയെന്ന് മനസിലാക്കാം.

സ്വഭാവികമായി പഴുത്ത പഴങ്ങൾക്ക് സുന്ദരമായ നിറം ഉണ്ടായിരിക്കും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് പാടുകൾ നിറഞ്ഞ, പച്ചകലർന്ന നിറമായിരിക്കും.
കൃത്രിമമായി പഴുപ്പിച്ചവ എല്ലാം ഒരേരൂപത്തിലായിരിക്കും. പ്രകൃതിദത്തമായി, സ്വാഭാവികമായി പഴുത്തവയ്ക്ക് ഓരോന്നിനും ഓരോ രൂപമായിരിക്കും. മാത്രമല്ല കൃത്രിമമായവയ്ക്ക് നല്ല തിളക്കവും ഉണ്ടായിരിക്കും.
സ്വാഭാവികമായി പഴുത്തവയ്ക്ക് പ്രത്യേകതരം മണം ഉണ്ടായിരിക്കണം, എന്നാൽ മറ്റുള്ളവയ്ക്ക് അസ്വാഭാവിക മണമോ മണം ഇല്ലാതിരിക്കുകയോ ചെയ്യും
സ്വാഭാവികമായി പഴുത്തവ അമർത്തി നോക്കുമ്പോൾ അവയ്ക്ക് ചെറിയ കട്ടിയുണ്ടായിരിക്കും. അല്ലാത്തവ അമിതമായി മൃദുലമായിരിക്കും.

കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് അമിതമായ മധുരമോ ചെറിയ ചെറിയ പുളിപ്പോ ഉണ്ടായിരിക്കും.

കൃത്രിമമായി പഴുപ്പിച്ച വാഴപ്പഴം എങ്ങനെ കണ്ടെത്താം

സ്വാഭാവികമായി പഴുത്ത വാഴപ്പഴത്തിന് കറുപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള തണ്ടുകൾ ഉണ്ടാകും, രാസവസ്തുക്കൾ ഉപയോഗിച്ച് പഴിപ്പിച്ചന് നല്ല പച്ച നിറത്തിലുള്ള തണ്ടുകൾ ആയിരിക്കും ഉണ്ടാവുക.

കടും മഞ്ഞ നിറവും കറുപ്പ് നിറവുമുള്ള വാഴപ്പഴം സ്വാഭാവികമായി പഴുത്തതായിരിക്കും. എന്നാൽ ഇളം മഞ്ഞ നിറമുള്ള, മികച്ച നിറത്തിൽ കാണുന്നവ ഒഴിവാക്കണം.

അമർത്തി നോക്കുമ്പോൾ വാഴപ്പഴത്തിന്റെ ചില ഭാഗങ്ങൾ വളരെ മൃദുലവും ബാക്കി ഭാഗം വളരെ കടുപ്പമുള്ളതുമാണെങ്കിൽ അവ വാങ്ങരുത്.

Verified by MonsterInsights