ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിശ്രമജീവിതം.പറ്റാവുന്ന കാലത്തൊക്കെ കുടുംബത്തിനും സ്വന്തക്കാർക്കും വേണ്ടി ജീവിച്ച ശേഷം സുഖകരമായ ഒരു വിശ്രമ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.ഈ സമയത്ത് മാസംതോറും അക്കൗണ്ടിൽ പണം എത്തിയാലോ.
അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെക്കുറിച്ച് ( എസ്സിഎസ്എസ്) നിങ്ങൾ എന്താലായാലും അറിഞ്ഞിരിക്കണം.സർക്കാർ പിന്തുണയുള്ള ഈ സ്കീം മറ്റ് മിക്ക സേവിംഗ്സ് ഓപ്ഷനുകളേക്കാളും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പദ്ധതിയാണിത്.അതുകൊണ്ട് തന്നെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട.ഗ്യാരണ്ടീഡ് പലിശ നിരക്കിൽ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപം തേടുന്ന മുതിർന്ന പൗരന്മാർക്ക് ഒരു നല്ല ഓപ്ഷനായി ഈ പദ്ധതി കണക്കാക്കപ്പെടുന്നു.

ആർക്കൊക്കെ പദ്ധതിയിൽ ചേരാം
അക്കൗണ്ട് തുറക്കുന്ന ദിവസത്തിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു വ്യക്തി.അല്ലെങ്കിൽ 55 വയസോ അതിൽ കൂടുതലോ പ്രായമുള്ള വിആർഎസ് അല്ലെങ്കിൽ സ്പെഷ്യൽ വിആർഎസ് പ്രകാരം വിരമിച്ച വ്യക്തിക്ക് ഒരു സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാൻ കഴിയും.
ഡിഫൻസ് സർവീസസിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും (സിവിലിയൻ ഡിഫൻസ് ജീവനക്കാർ ഒഴികെ) മറ്റ് നിർദ്ദിഷ്ട വ്യവസ്ഥകളുടെ വിധേയമായി അമ്പത് വയസ് തികയുമ്പോൾ ഒരു അക്കൗണ്ട് തുറക്കാം.എന്നിരുന്നാലും, ഒരു ജോയിന്റ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും ആദ്യ അക്കൗണ്ട് ഉടമയ്ക്ക് മാത്രമായിരിക്കും.
അക്കൗണ്ട് തുറക്കാൻ ചെയ്യേണ്ടത്
ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും.ആയിരം രൂപയുടെ ഗുണിതങ്ങളായി പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.അക്കൗണ്ട് തുടങ്ങുന്നവർ പ്രായം, തിരിച്ചറിയൽ രേഖ, മേൽവിലാസം എന്നിവ തെളിയിക്കുന്നതിന് രേഖകൾ നൽകേണ്ടതുണ്ട്.അക്കൗണ്ട് തുടങ്ങുന്ന ആപേക്ഷ ഫോമിലെ നോമിനി ആരെന്ന കോളം നിർബന്ധമായും പൂരിപ്പിക്കണം.
നികുതി ആനുകൂല്യം
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം എസ്സിഎസ്എസ് നിക്ഷേപങ്ങൾക്ക് 1.
5 ലക്ഷംരൂപ വരെ നികുതിയിളവിന് അർഹതയുണ്ട്.
പലിശ നിരക്ക്
നിലവിൽ, എസ്സിഎസ്എസ് തിരഞ്ഞെടുക്കുന്നവർക്ക് 8.2 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു